തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം...

സങ്കടക്കാഴ്ചയായി.. തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. ചാരുപറ സ്വദേശി വേണു നായിഡു(75) ആണ് മരിച്ചത്. വിതുരയില്‍ നിന്നും പൊന്മുടിയിലേക്ക് പോകുന്ന പാതയിൽ ചേന്നന്‍പാറ വൈഎംസിഎ ലൈബ്രറിയ്ക്ക് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
വൈകുന്നേരം നാല് മണിയോടെ റോഡ് മുറിച്ചു കടന്ന് റോഡിന്‍റെ ഇടത് വശം ചേർന്ന് നടന്നുപോയ വേണുവിനെ പാഞ്ഞെത്തിയ കാർ ഇടിച്ച് തെറിപ്പിച്ച് കടന്ന് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. അപകടം ഉണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയതോടെ സംഭവത്തില്‍ കേസെടുത്ത വിതുര പൊലീസ് കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.
ചുവന്ന നിറത്തിലെ സ്വിഫ്റ്റ് കാണാണ് അപകടമുണ്ടാക്കിയത്. ശബരിമല ദർശനം നടത്തി തിരികെയെത്തിയ മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക സൂചനകൾ. ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികളിലാണെന്ന് പൊലീസ് . ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വയോധികനെ പിന്നാലെയെത്തിയ യാത്രക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരിച്ച വേണു നായിഡുവിന്‍റെ മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha
























