Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാര്യവിജയവും പൊതുരംഗത്ത് മികച്ച അംഗീകാരങ്ങളും കൈവരുന്ന വാരം....


സം​സ്ഥാ​ന​ത്ത് ​ഒ​രാ​ഴ്ച​ ​കൂ​ടി​ ​ക​ന​ത്ത​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.... നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

കേരളത്തില്‍ ഇന്നലെ 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... 752 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 10,862 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 13,779, 17 പുതിയ ഹോട്ട് സ്പോട്ടുകള്‍; 23 പ്രദേശങ്ങളെ ഒഴിവാക്കി

02 AUGUST 2020 07:01 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ‌‌‌വന്ദേ ഭാരത് ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി.. പിറന്നാൾ ദിനം കാത്തു നില്ക്കാതെ യാത്രയായി... കൂട്ടുകാരികൾ ഒന്നിച്ചുള്ള യാത്ര അവസാനയാത്രയായി... ഇരുവരുടെ വേർപാടിൽ മനംനൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും

പാറശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി...മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം പുരോ​ഗമിക്കുന്നു.. .തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടും

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം...

സം​സ്ഥാ​ന​ത്ത് ​ഒ​രാ​ഴ്ച​ ​കൂ​ടി​ ​ക​ന​ത്ത​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.... നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തില്‍ ഇന്നലെ 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 259 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പെടുന്നു. ഇതുള്‍പ്പെടെ ആകെ 8 മരണമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്

മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രന്‍ (59) എന്നിവരുടെ മരണം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 81 ആയി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 151 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 80 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 61 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 52 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 35 പേര്‍ക്കും, എറണാകുളം ജില്ലയിലെ 33 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 26 പേര്‍ക്കും, കൊല്ലം ജില്ലയിലെ 27 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 7 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 പേര്‍ക്കുമാണ് പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 5 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 168 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 58 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 57 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 35 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,380 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,518 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,95,919 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5971 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,24,653 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1842 പേരുടെ ഫലം വരാനുണ്ട്.

ഇന്നലെ 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ എരുമേലി (1),ആതിരമ്പുഴ (20,11), മുണ്ടക്കയം (12), അയര്‍കുന്നം (15), അത്തോളി (2), കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം (12), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (13), പ്രമദം (19), തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ (6), കൊല്ലം ജില്ലയിലെ നീണ്ടകര (2, 3, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

അതേസമയം 23 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അവിനിശേരി (വാര്‍ഡ് 13), പുതൂര്‍ (3), നെന്മണിക്കര (6, 7), ആളൂര്‍ (1, 17), എരുമപ്പെട്ടി (9), തൃക്കൂര്‍ (7, 8), പൂമംഗലം (8), ചൂണ്ടല്‍ (6, 7, 8), ചേലക്കര (17), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (31), ദേശമംഗലം (11, 13, 14, 15), തിരുവില്വാമല (10), പടിയൂര്‍ (1, 13, 14),വല്ലച്ചിറ (14), മടക്കത്തറ (6, 7, 8, 14), പെരിഞ്ഞാനം (12), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്‍ഡുകളും), വെസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും), ഇടുക്കി ജില്ലയിലെ രാജക്കാട് (എല്ലാ വാര്‍ഡുകളും), കാഞ്ചിയാര്‍ (11, 12), പത്തനംതിട്ട ജില്ലയിലെ റാന്നി പഴവങ്ങാടി (12, 13, 14), താന്നിത്തോട് (8), ചിറ്റാറ്റുകര (3) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 492 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി...  (7 minutes ago)

സങ്കടക്കാഴ്ചയായി... ‌‌‌വന്ദേ ഭാരത് ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (16 minutes ago)

മലപ്പുറം സ്വദേശി മദീനയിൽ വാഹനാപകടത്തിൽ നിര്യാതനായി....  (33 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (41 minutes ago)

വലിയ നേട്ടങ്ങളും സാമ്പത്തിക സുരക്ഷിതത്വവും സമ്മാനിക്കുന്ന വിശിഷ്ട വാരം ( ഒക്ടോബർ 25 ഞായർ മുതൽ ഒക്ടോബർ 31 ശനി വരെ)  (45 minutes ago)

കണ്ണീർക്കാഴ്ചയായി.. പിറന്നാൾ ദിനം കാത്തു നില്ക്കാതെ യാത്രയായി... കൂട്ടുകാരികൾ ഒന്നിച്ചുള്ള യാത്ര അവസാനയാത്രയായി... ഇരുവരുടെ വേർപാടിൽ മനംനൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും  (1 hour ago)

പാറശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി...മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം പുരോ​ഗമിക്കുന്നു.. .തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട  (1 hour ago)

ഇന്ത്യയും ന്യൂസിലൻഡും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന ടി20 പരമ്പര ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ തുടക്കമാകും....  (1 hour ago)

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം...  (1 hour ago)

സം​സ്ഥാ​ന​ത്ത് ​ഒ​രാ​ഴ്ച​ ​കൂ​ടി​ ​ക​ന​ത്ത​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.... നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം.... രണ്ട് മരണം.. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്ക്  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (11 hours ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (11 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (15 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (15 hours ago)

Malayali Vartha Recommends