Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ ചിലര്‍ക്ക് ഐ.എസ്. റിക്രൂട്ട്മെന്റുമായി ബന്ധമെന്ന് നിഗമനം

04 AUGUST 2020 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...

194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...

സംസ്ഥാനത്തുനിന്നുള്ള ഐ.എസ്. റിക്രൂട്ട്മെന്റുമായി നയതന്ത്ര ചാനല്‍വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായവരില്‍ ചിലര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍.ഐ.എ. നിഗമനം. മതപരിവര്‍ത്തനം നടത്തി നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിക്കാനായി വിദേശത്തേക്കു കടത്തിയ സംഭവത്തില്‍ ഇവര്‍ക്കുള്ള പങ്കിനെപ്പറ്റി അന്വേഷിക്കുകയാണെന്നും ഇന്ന് എന്‍.ഐ.എ. കോടതിയെ അറിയിക്കും.

ഇവരില്‍ ചിലര്‍ക്ക് സോണിയ സെബാസ്റ്റിയന്‍ എന്ന യുവതി ഉള്‍പ്പെടെയുള്ളവരെ മതപരിവര്‍ത്തനം നടത്തി അഫ്ഗാനിസ്ഥാനിലേക്കു കൊണ്ടുപോയതുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായാണു വിവരം. അയിഷ എന്നു പേരു മാറ്റിയ സോണിയയ്ക്കും ഭര്‍ത്താവ് അബ്ദുള്‍ റഷീദ് അബ്ദുള്ളയ്ക്കുമെതിരെ 2017-ല്‍ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭര്‍ത്താവ് കൊല്ലപ്പെട്ടതിനു ശേഷം അയിഷ അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയിരുന്നു. പിടിയിലായവരില്‍ ചിലര്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഹമ്മദാലി തൊടുപുഴയിലെ കോളജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പ്രതിയായിരുന്നു. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇയാള്‍ക്കു പങ്കുള്ളതായി സംശയമുണ്ട്. അറസ്റ്റിലായ കെ.ടി. റമീസിന്റെ പങ്ക് വിശദമായി അന്വേഷിക്കുകയാണെന്നും എന്‍.ഐ.എ. കോടതിയെ അറിയിക്കും. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ക്കുക മാത്രമല്ല, തീവ്രസ്വഭാവമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കാളികളായിരുന്നുവെന്നും നിരോധിക്കപ്പെട്ട ചില സംഘടനകളുമായി ബന്ധമുള്ളതായും വിവരമുണ്ട്.

നിരോധനത്തെത്തുടര്‍ന്നു മറ്റു സംഘടനകളിലേക്കു പോയ പ്രവര്‍ത്തകരുമായും ഇതര സംഘടനകളുമായും ഇവര്‍ ബന്ധം തുടരുന്നതായും സംശയിക്കുന്നു. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത ബാങ്ക് പാസ് ബുക്കുകളും ഹാര്‍ഡ് ഡിസ്‌കുകളും പെന്‍ഡ്രൈവും മൊെബെല്‍ഫോണുകളും ചില രേഖകളും വിശദമായി പരിശോധിക്കുകയാണ്.

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് ആസൂത്രണം ചെയ്ത പെരുമ്പാവൂര്‍ സംഘത്തില്‍പ്പെട്ടയാളാണു റമീസ്. റമീസിനു നേരത്തെതന്നെ തീവ്രവാദ സംഘടനകളുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ട്. ഇപ്പോള്‍ പിടിയിലായവരെ ചോദ്യം ചെയ്യുന്നതോടെ തീവ്രവാദ ബന്ധമുള്ള കൂടുതല്‍ പേര്‍ വലയിലാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും എത്തുന്നുണ്ട്. ഇവിടങ്ങളില്‍ ചിലര്‍ കസ്റ്റഡിയിലുണ്ട്. പലയിടത്തായി റെയ്ഡുകള്‍ നടക്കുന്നു.

സ്വര്‍ണക്കടത്തു കേസില്‍ യു.എ.പി.എ. ചുമത്താന്‍ വസ്തുതകളുണ്ടോ എന്ന് അറിയിക്കാനും കേസ് ഡയറി ഹാജരാക്കാനും സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എന്‍.ഐ.എ. കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേസില്‍ യു.എ.പി.എ. കുറ്റം നിലനില്‍ക്കുമെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതിയെ അറിയിക്കാനാണ് എന്‍.ഐ.എ. ഉദ്ദേശിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (2 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (11 minutes ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (20 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (35 minutes ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (1 hour ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (2 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (3 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (4 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (4 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (5 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (5 hours ago)

Malayali Vartha Recommends