Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

'അപകട സ്ഥലത്ത് ഓടിയെത്തുകയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്ത നാട്ടുകാർ, ആശുപത്രിയിൽ ഓടിയെത്തി രക്തം ദാനം ചെയ്തവർ, ഒറ്റപ്പെട്ട കുട്ടികളെ ചേർത്തുപിടിച്ചു സംരക്ഷിച്ചവർ എല്ലാം നമ്മുടെ സമൂഹത്തിന്റെ നല്ല മാതൃകകളാണ്....

08 AUGUST 2020 11:53 AM IST
മലയാളി വാര്‍ത്ത

ഇന്നലെ കേരളം നേരിട്ടത് ഇരട്ട ദുരന്തമാണ്. ഏറെ വേധയാണ് ആ ദുരന്തങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. പ്രവാസലോകത്തെ ഞെട്ടലിൽ ആഴ്ത്തികൊണ്ട് ദുബായിൽ നിന്ന് പുറപ്പെട്ട വിമാനം കരിപ്പൂരിൽ ഏകപടത്തിപെട്ടത് ഏറെ സമയത്തിന് ശേഷമാണ് അറിഞ്ഞത്. 'ഒന്പത് മണിയോടെ പൈലറ്റ് മരിച്ചു എന്ന വാർത്ത വന്നു. പത്തുമണിയോടെ പൈലറ്റിന്റെ പേര് മാധ്യമങ്ങളിൽ എത്തി. പതിനൊന്നു മണിയോടെ കൂടുതൽ മരണങ്ങൾ സ്ഥിരീകരിച്ചു. കൂടുതൽ പേരുകൾ പിന്നാലെയെത്തി. ഒരു ദുരന്തമുണ്ടാകുന്പോൾ അതിൽ മരിച്ചവരുടെ പേരുകൾ മാധ്യമങ്ങളിൽ വെളിപ്പെടുന്നതിന് മുൻപ് അവരുടെ കുടുംബത്തെ അറിയിക്കുകയും പേര് മാധ്യമങ്ങളിൽ വെളിപ്പെടുത്താൻ അവരുടെ സമ്മതം വാങ്ങുകയും ചെയ്യണം എന്നതാണ് അന്താരാഷ്ട്രമായി നല്ല നയമായി കണക്കാക്കപ്പെടുന്നത്'- എന്ന് കുറിക്കുകയാണ് മുരളി തുമ്മാരുകുടി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

വിമാനാപകടത്തിൽ മരിച്ചവരുടെ പേരുകൾ...
ഇന്നലെ, ആഗസ്ത് ഏഴാം തിയതി വൈകീട്ട് എട്ടുമണിയോടെയാണ് കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ അപകടവാർത്ത വരുന്നത്.ഒന്പത് മണിയോടെ പൈലറ്റ് മരിച്ചു എന്ന വാർത്ത വന്നു. പത്തുമണിയോടെ പൈലറ്റിന്റെ പേര് മാധ്യമങ്ങളിൽ എത്തി. പതിനൊന്നു മണിയോടെ കൂടുതൽ മരണങ്ങൾ സ്ഥിരീകരിച്ചു. കൂടുതൽ പേരുകൾ പിന്നാലെയെത്തി. ഞാൻ മുൻപേ പറഞ്ഞിട്ടുള്ള കാര്യമാണ്. ഒരു ദുരന്തമുണ്ടാകുന്പോൾ അതിൽ മരിച്ചവരുടെ പേരുകൾ മാധ്യമങ്ങളിൽ വെളിപ്പെടുന്നതിന് മുൻപ് അവരുടെ കുടുംബത്തെ അറിയിക്കുകയും പേര് മാധ്യമങ്ങളിൽ വെളിപ്പെടുത്താൻ അവരുടെ സമ്മതം വാങ്ങുകയും ചെയ്യണം എന്നതാണ് അന്താരാഷ്ട്രമായി നല്ല നയമായി കണക്കാക്കപ്പെടുന്നത്.

മരിച്ച ആൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർ മരണവാർത്ത മാധ്യമങ്ങളിൽ നിന്നും യാതൊരു മുന്നറിയിപ്പുമില്ലതെ അറിയുന്പോൾ ഉണ്ടാകുന്ന ഞെട്ടൽ ഒഴിവാക്കാനും മരണം അറിഞ്ഞു കഴിഞ്ഞാൽ ആ വിവരത്തിൻറെ ആഘാതം കൈകാര്യം ചെയ്യാൻ കുറച്ചു സ്വകാര്യത നൽകാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ചിലപ്പോൾ അപകടം കഴിഞ്ഞതിന് ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് മരിച്ചവരുടെ പേരുകൾ പുറത്തു വരുന്നത്, ചിലപ്പോൾ വന്നില്ല എന്നുമിരിക്കും.

ഇക്കാര്യം ഞാൻ എത്ര പ്രാവശ്യം കേരളത്തിൽ പറഞ്ഞു എന്നറിയില്ല. പക്ഷെ കിം ഫലം?
റോഡപകടങ്ങൾ കുറക്കാൻ ഒരിക്കൽ ഒരു മലേഷ്യൻ കന്പനി ചെയ്ത പണിയുണ്ട്. കന്പനിയുടെ വാഹനങ്ങൾ അതിവേഗതയിൽ ഓടിക്കുന്നവർക്ക് ആദ്യ പ്രാവശ്യം വാണിങ്ങ് നൽകും, എന്നിട്ടും പഠിച്ചില്ലെങ്കിൽ ഡ്രൈവർ ഒരപകടത്തിൽ പെട്ടു എന്ന് വീട്ടിലേക്ക് വിളിച്ചു പറയും. അല്പം കടന്ന കൈയ്യാണ്. വീട്ടിലുള്ളവർ വല്ലാതെ വിഷമിക്കും, അലമുറയിട്ട് കരയും. വൈകിട്ട് വീട്ടിൽ ചെല്ലുന്പോളാണ് ആൾ ഈ പുകിൽ അറിയുന്നത്. ഭാര്യയോടും മക്കളോടും മാതാപിതാക്കളോടും വണ്ടി സ്ഥിരമായി അമിതവേഗത്തിൽ ഓടിക്കുന്ന ആളാണ് താൻ അതുകൊണ്ട് കന്പനി നൽകിയ ശിക്ഷയാണ് ഇതെന്ന് പറയേണ്ടി വരും. മിക്കവാറും ആളുകൾ അതോടെ ഡീസന്റ് ആകും. അല്പം വിവാദമായ പരിപാടിയാണെങ്കിലും ഫലപ്രദമാണ്.

മരിച്ചവരുടെ പേരുകൾ ഉടനടി പ്രസിദ്ധീകരിക്കുന്ന മാധ്യമക്കാരുടെ പേരുകൾ ഒരു മുന്നറിയിപ്പും ഇല്ലാതെ ടി വി യിൽ കൂടി ഒന്ന് സ്ക്രോൾ ചെയ്താൽ മതി. എന്താണ് അത് വീട്ടുകാരോടും കൂട്ടുകാരോടും ചെയ്യുന്നതെന്ന് പെട്ടെന്ന് പിടികിട്ടും. ചിലപ്പോൾ നന്നാവാനും മതി.ഇതിലും നീചന്മാരാണ് മരിച്ചവരുടെ ഫോട്ടോയോ വീഡിയോയോ വാട്ട്സ്ആപ്പ് ചെയ്യുന്നവർ. ഭാഗ്യത്തിന് ഒന്നും ഇത് വരെ വന്നില്ല. ഇത്തവണ അങ്ങനെ ഒന്ന് എനിക്ക് കിട്ടിയാൽ അവരെ അപ്പഴേ ഞാൻ ബ്ലോക്കും.

ഇനി വരാനുള്ളത് വിമാന എക്സ്പെർട്ടുകളും, വിമാന നിരീക്ഷകരും, പൈലറ്റ് ആണോ എയർ ട്രാഫിക് കൺട്രോൾ ആണോ ഉത്തരവാദി എന്ന തരത്തിലുള്ള ചർച്ചകളും ആണ്. എന്താടോ നന്നാവാത്തെ?
വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ!. പരിക്ക് പറ്റിയവർ വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു.അപകട സ്ഥലത്ത് ഓടിയെത്തുകയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്ത നാട്ടുകാർ, ആശുപത്രിയിൽ ഓടിയെത്തി രക്തം ദാനം ചെയ്തവർ, ഒറ്റപ്പെട്ട കുട്ടികളെ ചേർത്തുപിടിച്ചു സംരക്ഷിച്ചവർ എല്ലാം നമ്മുടെ സമൂഹത്തിന്റെ നല്ല മാതൃകകളാണ്. കൊറോണ സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും ആളുകൾ പിൻവാങ്ങിയില്ല.അപകടത്തിൽ പ്രൊഫഷണലായ അന്വേഷണങ്ങൾ നടക്കുമെന്നും പാഠങ്ങൾ പഠിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

വിമാനാപകടങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ടേക് ഓഫ് ചെയ്യുന്പോഴും ലാൻഡ് ചെയ്യുന്പോഴും ആണ്. ഏതൊരു വിമാനത്താവളത്തിലും ഇതുണ്ടാകാം. വിമാനത്താവളത്തിനുള്ളിലുള്ള അധികാരികൾ ഇത്തരം അപകടങ്ങൾക്ക് പൊതുവെ തയ്യാറായിരിക്കണമെന്ന് നിബന്ധനകളുണ്ട്. വിമാനത്താവളത്തിനടുത്തുള്ള ആശുപത്രികളും പോലീസ് സ്റ്റേഷനുകളും ഫയർ സ്റ്റേഷനുകളും ഇത്തരം അപകട സാദ്ധ്യതകൾ അറിഞ്ഞിരിക്കണം. അവരെക്കൂടി കൂട്ടി വേണം രക്ഷാപ്രവർത്തനത്തിനുള്ള പദ്ധതികളുണ്ടാക്കാൻ.

നമ്മുടെ നാട്ടിലെ ഔദ്യോഗിക എമർജൻസി റെസ്പോൺസ് സൗകര്യങ്ങൾ പലപ്പോഴും ആവശ്യമുള്ളതിനേക്കാൾ താഴെയാണ്, സംഭവസ്ഥലത്ത് എത്തിപ്പെടാൻ വൈകുകയും ചെയ്യും. ആ സമയങ്ങളിൽ നല്ലവരായ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. രക്ഷാപ്രവർത്തനം പക്ഷെ അല്പം സൂക്ഷിച്ചു ചെയ്യേണ്ട കാര്യമാണ്, അപകടത്തിൽ പെട്ടവരെ വേണ്ടത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അത് മരണത്തിലേക്കും വലിയ പരിക്കിലേക്കും നയിക്കും. ഇത് വിമാനാപകടത്തിലും റോഡപകടത്തിലും ഒരുപോലെയാണ്. ഈ കാര്യം ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്, പിന്നീടൊരിക്കൽ വീണ്ടും എഴുതാം.
മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (4 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (4 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (4 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (4 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (4 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (4 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (4 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (4 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (5 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (5 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (5 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (11 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (11 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (12 hours ago)

Malayali Vartha Recommends