ദുരൂഹത മാറാതെ യുവാവിന്റെ ആത്മഹത്യ! പുതിയ ബൈക്കിന്റെ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകളുമായി വീട്ടില്‍ നിന്ന് ഇറങ്ങിയ യുവാവിനെ കണ്ടത് ആറ്റിലേക്ക് ചാടുന്നത്... പത്തനംതിട്ടയിൽ സംഭവിച്ചത്...

പുതിയ ബൈക്കിന്റെ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകളുമായി വീട്ടില്‍ നിന്ന് ഇറങ്ങിയ യുവാവ് നദിയില്‍ ചാടി. തണ്ണിത്തോട് മുരളി സദനം എം കെ പ്രസാദിന്റെ മകന്‍ ശബരിനാഥ് (26) ആണ് ആറ്റില്‍ ചാടിയത്.
പുതുതായി വാങ്ങിയ ബൈക്ക് പാലത്തില്‍ കൊണ്ടുവന്ന വച്ച ശേഷമാണ് യുവാവ് അച്ചന്‍കോവിലാറ്റിലേക്ക് ചാടിയത്. പാലത്തില്‍ ബൈക്ക് നിര്‍ത്തി യുവാവ് ആറ്റിലേക്കു ചാടുന്നത് കണ്ട ആളുകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസും അഗ്നിരക്ഷാ സേനയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ തിരച്ചില്‍ ദുഷ്കരമായിരുന്നു. വലഞ്ചുഴി ഭാഗത്തു നിന്ന് കണ്ടെത്തിയ ശബരിനാഥിന്റെ ബാഗ് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചു.
കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിടെക് ബിരുദധാരിയായ ശബരിനാഥ് സ്വകാര്യ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
https://www.facebook.com/Malayalivartha