Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിന് വകുപ്പ് വേറെ... കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ സാധ്യത കുറവ്; മേയര്‍ ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം നേടാന്‍ സാവകാശം; രണ്ടുവര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണെങ്കിലും പഴുതുകളേറെ


എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും


നാടിനെ നടുക്കിയ ദുരന്തം.... കാറും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മക്കളും മരിച്ചത് വിശ്വസിക്കാനാവാതെ നാട്... യു.എ.ഇ.യില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ ശിവകുമാര്‍ 18-ന് തിരിച്ചുപോകാനിരിക്കെയാണ് വിധി തട്ടിയെടുത്തത്, ജീവിതയാത്രയില്‍ സ്മിതയെ തനിച്ചാക്കി മൂവരും യാത്രയായി... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും


വല്ലാത്തൊരു തിരിച്ചടി... സിക്‌സറുകളും ഫോറുകളുമായി കളം നിറഞ്ഞ ക്യാപ്റ്റന്‍ സഞ്ജു മനോഹരമായ ഇന്നിങ്‌സ് കാഴ്ചവച്ചെങ്കിലും അവസാനം കാലിടറി; സഞ്ജുവിനെ ടിവി അമ്പയര്‍ ചതിച്ചു, സിക്‌സ് അടിച്ച പന്തില്‍ ഔട്ട്; സഞ്ജു വീണതോടെ രാജസ്ഥാന്‍ ചീട്ട് കൊട്ടാരമായി


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...

മധ്യകേരളത്തില്‍ ആശങ്ക ഉയരുന്നു; നദികള്‍ നിറഞ്ഞൊഴുകുന്നു; പമ്പ ഡാം വൈകുന്നേരം തുറക്കും; കോട്ടയവും സമീപപ്രദേശങ്ങളും വെള്ളത്തില്‍; ഇടുക്കിയില്‍ ഇന്നും റെഡ് അലര്‍ട്ട്

09 AUGUST 2020 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

9.45 ലക്ഷം അപേക്ഷകർ. ഇവരിൽ നിന്ന് പിരിച്ചത് 130 കോടി. പക്ഷേ, പരിഷ്കരണത്തിലും പ്രതിഷേധത്തിലും കുടുങ്ങി കഴിഞ്ഞ നാലു ദിവസമായി കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല....

പ്രധാനമന്ത്രി മുങ്ങി: ശതകോടീശ്വരൻമാർ ക്യൂ നിൽക്കുന്നു : പരിഹാസ ചിരിയിൽ രാജ്യം...!

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല....

കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യം...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്...

മധ്യകേരളത്തില്‍ കനത്ത മഴ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതിനോടകം തന്നെ പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍, മണിമല എന്നിങ്ങനെ മധ്യകേരളത്തിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളം ഉയര്‍ന്നതോടെ കുട്ടനാട്ടില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പത്തനംതിട്ട ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നത് പമ്പ ഡാമിലെ ജലനിരപ്പ് ഉയരുന്നതാണ്. പമ്പാ ഡാമിന്റെ ജലനിരപ്പ് 985 മീറ്ററിലെത്തിയാല്‍ ഉടനെ തന്നെ ഡാം തുറക്കും. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ മൂന്നു ഷട്ടരുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിന്റെ ജലനിരപ്പ് 984.5 മീറ്റര്‍ എത്തിട്ടുണ്ട്. ഇന്ന് ഡാമിലേക്കുള്ള ജലത്തിന്റെ നിരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. മഴ കനത്തതോടെ ആറന്‍മുള, ഇരവിപേരൂര്‍ പ്രദേശങ്ങളിലും വെള്ളം കയറി. ജില്ലയില്‍ 52 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. കക്കി ഡാമില്‍ 52 ശതമാനം വെള്ളമാണുള്ളത്. മഴ കൂടുതല്‍ ശക്തമായാല്‍ പമ്പാ ഡാം തുറക്കേണ്ടി വരുമെന്ന് കളക്ടര്‍ പി ബി നൂഹ് പറഞ്ഞിരുന്നു. എന്നാല്‍ ആറന്മുള, റാന്നി പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിട്ടുണ്ട്.

പാലായെ മുക്കിയ വെള്ളം ഇറങ്ങിയതോടെ കോട്ടയവും സമീപപ്രദേശങ്ങളും വെള്ളത്തിലായി. കൊച്ചി വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനുമായി വന്ന ടാക്‌സി െ്രെഡവറെ കോട്ടയത്ത് ഒഴുകില്‍പ്പെട്ട് കാണാതെയായി. കൊച്ചി എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവറും അങ്കമാലി സ്വദേശിയുമായ ജസ്റ്റിനെയാണ് കാണാതായത്. പുലര്‍ച്ചെ ഒരു മണിയോടെ മണര്‍കാട് നാലു മണിക്കാറ്റിന് സമീപം പാലമുറിയിലാണ് അപകടമുണ്ടായത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ കോട്ടയത്തെ വീട്ടിലിറക്കി തിരികെ വരികയായിരുന്നു ജസ്റ്റിന്‍. യാത്രയ്ക്കിടെ കാര്‍ ഒഴുകില്‍പ്പെട്ടതോടെ ഇയാള്‍ പുറത്തിറങ്ങി കാര്‍ തള്ളി നീക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. മീനച്ചിലാറിന്റെ കൈവഴിയായ വെള്ളൂര്‍ തോട്ടിലേക്കാണ് കാര്‍ ഒഴുകി പോയിരിക്കുന്നത്. 30 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് കാര്‍ ഒഴുകിയിരിക്കുന്നത് എന്നാണ് സംശയിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം തെരച്ചിലിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്.

മിനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ വെള്ളം കയറി. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളില്‍ സ്ഥിതി രൂക്ഷമാണ്. പേരൂര്‍, നീലിമംഗലം, നാഗമ്പടം മേഖലയില്‍ വെള്ളം ഉയരുന്നു. കോട്ടയത്ത് കൂടുതല്‍ ക്യാംപുകള്‍ തുറക്കും. മീനച്ചിലാറിന്റെ കൈവഴിയിലാണു കുത്തൊഴുക്കുണ്ടായത്. നഗരസഭാ മേഖലയില്‍ നാഗമ്പടം, കാരാപ്പുഴ, ചുങ്കം, ഇല്ലിക്കല്‍, താഴത്തങ്ങാടി, പാറപ്പാടം, പുളിക്കമറ്റം, 15 ല്‍ കടവ്, കല്ലുപുരയ്ക്കല്‍, പുളിനായ്ക്കല്‍, വേളൂര്‍തുടങ്ങിയ മേഖലകളില്‍ വെള്ളം കയറിയ നിലയിലാണ്. പാറപ്പാടം ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. അയ്മനം, മണര്‍കാട്, അയര്‍ക്കുന്നം പ്രദേശങ്ങള്‍ വെള്ളത്തിലാണ്. പുളിഞ്ചുവട്, ഗൂര്‍ഖ്ണ്ഡസാരി, മഹാത്മാ കോളനിഭാഗം, പേരൂര്‍, പുന്നത്തുറ, മാടപ്പാട് മേഖലയിലും വെള്ളപ്പൊക്കം. പാറേക്കടവ്, പായിക്കാട്, ചാമേലിക്കൂഴി, പുളിമൂട്, ഖാദിപ്പടി, വെച്ചൂര്‍ക്കവല, പൂവത്തുംമൂട്, അരയിരം, കിണറ്റിന്‍മൂട്, പുന്നത്തുറ, കമ്പനിക്കടവ്, താഴത്തുകുടി, കക്കയം, പീച്ചുകുഴി എന്നിവിടങ്ങളിലെ 20 വീടുകളില്‍ വെള്ളം കയറി. കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളില്‍ ഉള്‍പ്പെടെ വെള്ളം കയറി. തിരുവാര്‍പ്പ് പഞ്ചായത്തിലെ കുമ്മനം ചെങ്ങളം അയ്മനം പഞ്ചായത്തിന്റെ കല്ലുമട, വല്യാട് പുലിക്കുട്ടിശേരി, ആര്‍പ്പൂക്കര പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖല തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തില്‍.

മൂന്നാം വര്‍ഷവും ചുങ്കം മേഖലയില്‍ വെള്ളപ്പൊക്കമാണ്. ചുങ്കം പഴയ സെമിനാരി റോഡിലാണ് ആദ്യം വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടത്. റോഡില്‍ വള്ളമിറക്കിയാണ് ഇരുവശങ്ങളിലുമുള്ള വീട്ടുകാരെ ക്യാംപുകളില്‍ എത്തിച്ചത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മാധവശേരി, താമരശേരി, അറുനൂറ്റിമംഗലം, അംബേദ്കര്‍, പാലത്തറ, പത്തില്‍, തൊണ്ടമ്പ്ര എന്നീ കോളനികളിലെ നൂറിലേറെ വീടുകളില്‍ വെള്ളം കയറി. ചെങ്ങളം, കിളിരൂര്‍, മലരക്കില്‍, കാഞ്ഞിരം, കുമ്മനം, കളരിക്കല്‍, മണിയല, മറ്റത്തില്‍ തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവന്‍ പുരയിടങ്ങളും വെള്ളത്തിലായി.

ഇടുക്കി ജില്ലയില്‍ ഇന്നും റെഡ് അലേര്‍ട്ടാണ്. എന്നാല്‍ രാവിലെ അതിതീവ്ര മഴയ്ക്ക് നേരിയ ശമനമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പെരിയാറിലെ നീരൊഴുക്ക് ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണ്. ഈ സമയം മുല്ലപ്പെരിയാര്‍ സ്പില്‍വേയിലൂടെ പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടാല്‍ അപകടമാകും. ആലപ്പുഴയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ത്തുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളമെത്തിയതോടെ കുട്ടനാട് വെള്ളപ്പൊക്ക ഭീതിയിലാണ്. വെള്ളത്തിന്റെ വരവ് ശക്തമായി തുടര്‍ന്നാല്‍ കഴിഞ്ഞവര്‍ഷത്തിന് സമാനമായ വെള്ളപ്പൊക്കം ഇത്തവണയുമുണ്ടായേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

9.45 ലക്ഷം അപേക്ഷകർ. ഇവരിൽ നിന്ന് പിരിച്ചത് 130 കോടി. പക്ഷേ, പരിഷ്കരണത്തിലും പ്രതിഷേധത്തിലും കുടുങ്ങി കഴിഞ്ഞ നാലു ദിവസമായി കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല....  (5 minutes ago)

യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുവേ വിധി തട്ടിയെടുത്തു.... ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു  (9 minutes ago)

പ്രധാനമന്ത്രി മുങ്ങി: ശതകോടീശ്വരൻമാർ ക്യൂ നിൽക്കുന്നു : പരിഹാസ ചിരിയിൽ രാജ്യം...!  (14 minutes ago)

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല....  (18 minutes ago)

കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യം...  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 80 രൂപയുടെ കുറവ്  (47 minutes ago)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്...  (1 hour ago)

ഒടുവില്‍ ഹൈക്കമാന്‍ഡ് ചുമതലയേല്‍ക്കാന്‍ അനുമതി നല്‍കി... കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരന്‍ ഇന്ന് തിരികെ എത്തും...  (1 hour ago)

ഇത് അതുക്കും മേലെ... കേരളത്തില്‍ ബിജെപി 5 സീറ്റില്‍ വിജയിക്കുമെന്ന് ആവര്‍ത്തിച്ച് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍; എങ്ങനെ നേടുമെന്ന് ചോദിച്ചാല്‍ കാത്തിരുന്ന് കാണാമെന്ന്; അക്കൗണ്ട്  (1 hour ago)

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ ആശങ്ക വേണ്ട...വിജയശതമാനം കൂടുന്നത് നിലവാര തകര്‍ച്ചയായി കണക്കാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

നാടിനെ നടുക്കിയ ദുരന്തം.... കാറും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മക്കളും മരിച്ചത് വിശ്വസിക്കാനാവാതെ നാട്.  (2 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (2 hours ago)

മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എ.യ്ക്കും എതിരായ കേസിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി തുടങ്ങി...!ഡ്രൈവർ യദുവിന്റെ മൊഴിയും വരുംദിവസങ്ങളിൽ രേഖപ്പെടുത്തും....  (2 hours ago)

അടിയന്തര ശസ്ത്രക്രിയ... ബിലീവേഴ്‌സ് ചര്‍ച്ച് മെത്രാപ്പോലീത്ത കെ.പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്; അപകടം അമേരിക്കയിലെ പ്രഭാത നടത്തത്തിനിടെ; അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആ  (3 hours ago)

അതിന് വകുപ്പ് വേറെ... കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ സാധ്യത കുറവ്; മേയര്‍ ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം നേടാന്‍ സാവകാശം; രണ്ടുവര്‍ഷം തടവുശിക്ഷ  (3 hours ago)

Malayali Vartha Recommends