Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

മണർകാട് നാലു മണിക്കാറ്റിൽ വെള്ളത്തിൽ മുങ്ങി കാണാതായ കാർ ഡ്രൈവർറുടെ മൃതദേഹം കണ്ടെത്തി! അപകടം ഉണ്ടായി പന്ത്രണ്ടു മണിക്കൂറിനു ശേഷം റോഡിൽ നിന്നും മുപ്പതു മീറ്ററോളം ഉള്ളിലേയ്ക്കു മാറി, കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ ജസ്റ്റിനെ കണ്ടെത്തുമ്പോൾ നാടിന് തീരാ വേദനയാകുന്നു..

09 AUGUST 2020 02:53 PM IST
മലയാളി വാര്‍ത്ത

മണർകാട് നാലു മണിക്കാറ്റിൽ വെള്ളത്തിൽ മുങ്ങി കാണാതായ കാർ ഡ്രൈവർറുടെ മൃതദേഹം കണ്ടെത്തി. അങ്കമാലി അമലപുരം മഞ്ഞപ്ര ആട്ടോക്കാരൻ വീട്ടിൽ ജസ്റ്റിൻ ജോയി (26) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം ഉണ്ടായി പന്ത്രണ്ടു മണിക്കൂറിനു ശേഷമാണ് മൃതദേഹവും കാറും കണ്ടെത്തിയിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ജസ്റ്റിനെയും ഇയാൾ സഞ്ചരിച്ചിരുന്ന എത്തിയോസ് കാറും മണർകാട് പാലമുറി ഷാപ്പിനു മുന്നിൽ വച്ച് വെള്ളത്തിൽ വീണു കാണാതായത്.

ദേശീയ ദുരന്ത നിവാരണ സേനയും, അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച ഉച്ചയക്ക് ഒന്നരയോടെയാണ് ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്. റോഡിൽ നിന്നും മുപ്പതു മീറ്ററോളം ഉള്ളിലേയ്ക്കു മാറി, കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ദേശീയ ദുരന്തനിവാസരണ സേനാംഗങ്ങൾ ചേർന്നു കാർ കരയിൽ എത്തിച്ച ശേഷം മൃതദേഹം കരയിലേയ്ക്കു എത്തിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും. തുടർന്നു കൊവിഡ് പരിശോധന നടത്തി പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.

കാണാതായ ജസ്റ്റിൻ ജോയിയുടെ അച്ഛൻ ജോയി 55 അം വയസിൽ 2018 ലാണ് മരിച്ചത്. 2018 ലെ മഹാ പ്രളയ സമയത്ത് ഇദേഹത്തിന് ഹൃദയാഘാതമുണ്ടായത്. വീടിന്റെ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ടിരുന്നതിനാൽ ഇദേഹത്തെ വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിക്കാൻ വൈകി. ഇതേ തുടർന്നാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ അഞ്ചു വർഷമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്‌സി ഓടിക്കുകയാണ് കാണാതായ ജസ്റ്റിൻ. വിദേശത്തു നിന്നും എത്തുന്ന യാത്രക്കാരെ വീടുകളിൽ എത്തിച്ചിരുന്നതിനാൽ ജസ്റ്റിൻ വീട്ടിൽ പോയിട്ട് ദിവസങ്ങളായിരുന്നു. ഇന്നലെ രാത്രിയിൽ നെടുമ്പാശേരിയിൽ നിന്നും മല്ലപ്പള്ളിയിലേയ്ക്ക് യാത്രക്കാരനെ ആക്കുന്നതിനായി പോയതാണ് ജസ്റ്റിൻ. തുടർന്ന് തിരികെ വരികയായിരുന്നു ജസ്റ്റിൻ.

മണർകാട് ബൈപ്പാസിലൂടെ കയറി ഏറ്റുമാനൂർ പോകുക എന്നതായിരുന്നു ലക്ഷ്യം എന്ന് കരുതുന്നു. ഇതിനിടെ പാലമുറി ഷാപ്പിന് സമീപത്ത് വച്ച് കാർ ഓഫായി പോയി. തുടർന്ന്, കാർ കെട്ടിവലിക്കുന്നതിനായി ജസ്റ്റിൻ സമീപത്തെ വീട്ടിൽ എത്തി സഹായം തേടി. തുടർന്ന് ,വീട്ടുകാർ മണർകാട് തന്നെയുള്ള ക്രെയിൻ സർവീസുകാരെ വിളിച്ചു നൽകി. തുടർന് , എത്തിയ ക്രെയിൻ സർവീസുകാർ കയറിട്ട് കാർ കയറ്റാൻ ശ്രമിച്ചു. ഇതിനിടെ കയർ പൊട്ടി പോകുകയായിരുന്നു.

തുടർന്ന് , മറ്റൊരു കയർ സംഘടിപ്പിച്ച് കാർ വലിച്ച് കയറ്റാൻ ശ്രമിച്ചു. ഇതിനായി കാറിന്റെ ഹാൻഡ് ബ്രേക്ക് എടുത്ത് മാറ്റാൻ ശ്രമിച്ചു. ഇതിനിടെ കനത്ത ഒഴുക്ക് അനുഭവപ്പെട്ട് കാർ ഒഴുകി പോകുകയായിരുന്നു. രാത്രി മുതൽ തന്നെ ഇവിടെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും , പൊലീസും , അഗ്‌നി രക്ഷാ സേനയും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

തോമസ് ചാഴികാടൻ എം പി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , അങ്കമാലി എം.എൽ.എ റോജി എം തോമസ് , സി.പി.എം ജില്ല സെക്രട്ടറി വി.എൻ വാസവൻ , ഡിവൈ.എഫ്.ഐ നേതാവ് ജെയ്ക് സി തോമസ് , ജില്ലാ കളക്ടർ എം.അഞ്ജന , ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (1 hour ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (2 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (2 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (2 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (2 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (2 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (2 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (2 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (2 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (3 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (4 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (4 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (4 hours ago)

Malayali Vartha Recommends