Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സ്വപ്ന കമ്മീഷന്‍ പറ്റിയത് കേന്ദ്രത്തിന്റെ കണ്ണുവെട്ടിച്ച് ... സ്വപ്നയെ സഹായിച്ചതിന്റെ തെളിവ് സഹിതം പുറത്ത... ഗവര്‍ണ്ണറുടെ നീക്കം

10 AUGUST 2020 11:15 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാര്‍ ഒന്നും അറിഞ്ഞില്ല ,ആരും പറഞ്ഞില്ല എന്നതാണ് ശരി .2018 ല്‍ ഉണ്ടായ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിശ്രമം ഇതാ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ആരെങ്കിലും കരുതിയോ .ഒടുവില്‍ സത്യം പുറത്തായപ്പോള്‍ ചാടിക്കടിക്കാനാണ് മുഖ്യമന്ത്രി വരുന്നത് .ഇതിനെയാണ് ഫാസിസമെന്നും ധാര്‍ഷ്ട്യമെന്നും ഏകാധിപധ്യമെന്നും സ്വജനപക്ഷപാതമെന്നും ഓരോ സന്ദര്‍ഭത്തിലും പൊതുജനം പല പേരുകള്‍ ഇട്ടു വിളിക്കുന്നത് . സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കൊള്ളരുതായ്മകള്‍ പുറത്തു വരുമ്പോള്‍ അങ്കലാപ്പിലാകുക സ്വാഭാവികം ,എന്നാല്‍ ഏതൊരു മുഖ്യമന്ത്രിയുടെയും പതിവ് തെറ്റിച്ച് സത്യാവസ്ഥ ചൂണ്ടിക്കാട്ടുന്ന മാധ്യമങ്ങളുടെ നെഞ്ചത്ത് കയറലാണ് ഇപ്പോള്‍ പിണറായി പതിവ് ശീലമാക്കിയിരിക്കുന്നത് .

വിദേശത്തു ഗൂഢാലോചന നടത്തി കേന്ദ്രമറിയാതെ സംസ്ഥാന സര്‍ക്കാര്‍ വിദേശ ഫണ്ട് സ്വീകരിച്ചെന്നും ഇതില്‍ ഒരു കോടി രൂപ സ്വപ്നയ്ക്കു കമ്മിഷന്‍ ലഭിച്ചെന്നും വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കര ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ ആരോപിച്ചു.ഈ വിഷയത്തില്‍ ഗവര്‍ണ്ണര്‍ അടിയന്തിരമായി ഇടപെടണം എന്ന വാദമാണ് ഉയര്‍ന്നു കേള്‍ക്കുന്നത് .ഏതുവിധേയനെയും സംസ്ഥാന സര്‍ക്കാരിനെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം എന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിക്കുമ്പോഴും അഴിമതിയുടെ കഥകള്‍ പുറത്തുവരുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വാളോങ്ങുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുന്നത് . വടക്കാഞ്ചേരിയില്‍ നടക്കുന്ന ഫ്‌ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ അടിച്ചെടുത്തതായി സ്വപ്ന ഇതിനോടകം തുറന്ന് പറഞ്ഞിട്ടും സര്‍ക്കാരിന് വീഴ്ച പറ്റിയില്ല എന്ന് പറയുന്നത് എത്രമാത്രം ധാര്‍ഷ്ട്യവും ധിക്കാരവും നിറഞ്ഞ സമീപനം ജനങ്ങളോട് വച്ചു പുലര്‍ത്തുന്നതുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേ ഉള്ളു .അതിനു മറുപടി പറയേണ്ടത് അതിനേക്കാള്‍ ശക്തമായ ഭാഷയില്‍ തന്നെയാണ് .അതാണ് ഇപ്പോള്‍ പ്രതിപക്ഷം ചെയ്യുന്നത് .

സ്വപ്നയുടെ സ്വകാര്യ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ വടക്കാഞ്ചേരിയിലെ ഭാവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമാണെന്നു സ്വപ്ന തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കിയതായാണു വിവരം. അങ്ങനെയെങ്കില്‍ പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ സംസ്ഥാന സര്‍ക്കാരിനും അഴിമതിയില്‍ പങ്കുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് ആവശ്യം.

വിദേശ ഫണ്ടിന്റെ ദുരുപയോഗവും കേന്ദ്ര നയതന്ത്ര മാനദണ്ഡങ്ങളുടെ ലംഘനവും വിശദമായി തന്നെ അന്വേഷിക്കണം. നിര്‍മാണ സ്ഥലത്തെ പരസ്യ ബോര്‍ഡില്‍ കേരള ലൈഫ് മിഷന്‍ പദ്ധതി യുഎഇ കോണ്‍സുലേറ്റ് വഴി എമിറേറ്റ്‌സ് റെഡ് ക്രസന്റ് സ്‌പോണ്‍സര്‍ ചെയ്തതാണെന്നും നിര്‍മാണ ചുമതല 'യുണിടെക്കി'നാണെന്നും വെണ്ടയ്ക്ക വലുപ്പത്തില്‍ എഴുതിയിട്ടുണ്ട്. എന്നിട്ടും ഇതിനു പിന്നില്‍ നടന്ന ക്രമക്കേട് അറിഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത് ,അഥവാ അറിഞ്ഞിട്ടും അറിഞ്ഞിട്ടില്ല എന്ന ഭാവമാണ് മുഖ്യമന്ത്രി പറയുന്നത് യുഎഇ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്റിന് ഇന്ത്യയില്‍ നേരിട്ടു പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയില്ല.

ഏറ്റെടുക്കണമെങ്കില്‍ മാതൃ എന്‍ജിഒ ആയ റെഡ് ക്രോസ് വഴി സമീപിക്കണം.ഇതില്‍ തന്നെ വലിയ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നത് പകലുപോലെ വ്യക്തമാവുകയാണ് .അതിനാല്‍ തന്നെ ഇതിനു തക്കതായ വിശദീകരണം നല്‍കാതെ സംസ്ഥാന മുഖ്യമന്ത്രി പദത്തിലിരിക്കുന്ന പിണറായി വിജയന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല .ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാനെന്ന വ്യാജേന സര്‍വത്ര ചട്ടങ്ങളും കട്ടില്‍ പറത്തി കേന്ദ്രവും രാഷ്ട്രപടിയുമെല്ലാം തങ്ങള്‍ക്ക് പുല്ലാണ് എന്ന മട്ടിലല്ലേ വിദേശത്തിന്നൊരു ചാരിറ്റബിള്‍ ട്രസ്റ്റിനെ കൊണ്ട് കേരളത്തിലെ ഒരു നിര്‍മാണ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടാനുള്ള അവസരം നല്‍കിയത് .ഇതില്‍ ചട്ടലംഘനം നടന്നെങ്കിലും അതിന്റെ ഉദ്ദേശ ശുദ്ധിയെങ്കിലും പരിഗണിക്കാം എന്ന് കരുതിയാല്‍ ദേ അവിടെയും കിടക്കുകയാണ് ഗുരുതരമായ വീഴ്ച ,സ്വപ്ന നിര്‍മ്മാണ കമ്പനിയില്‍ നിന്ന് തട്ടിയെടുത്ത കമ്മീഷന്‍ തുക ആരുടെ കൃത്യമായ ഒത്താശയോടെയാണ് എന്നത് പകലുപോലെ വ്യക്തമായ കാര്യമാണ് .

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം ശിവശങ്കറും കൂട്ടുകാരിയും കൂടി അടിച്ചെടുത്ത പണം വന്‍ തട്ടിപ്പിലൂടെ നടത്തിയതാണ് എന്ന് വ്യക്തമായതോടെയാണ് ഇപ്പോള്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെടേണ്ടി വന്നിരിക്കുന്നത് . ജനാധിപധ്യ സംവിധാനത്തില്‍ പല തരത്തിലുള്ള രാഷ്ട്രീയ വ്യത്യാസങ്ങളും ഉണ്ടാകുമെന്നത് സ്വാഭാവികമാണ് .എന്നാല്‍ നിയമങ്ങള്‍ പാലിക്കുക അത് യഥാവിധി നടപ്പിലാക്കുക എന്നതില്‍ വീഴ്ച വരുമ്പോഴാണ് ഇരുട്ടില്‍ തപ്പുന്ന ഈ അവസ്ഥ വരുന്നത് .ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തു കൊണ്ട് മുഖം രക്ഷിക്കാം എന്ന് കരുതിയ പിണറായിക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (5 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (5 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (5 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (5 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (5 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (5 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (5 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (6 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (6 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (6 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (12 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (12 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (13 hours ago)

Malayali Vartha Recommends