Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

നിരീക്ഷണത്തിൽ ഉണ്ടായിരുന്ന യുവാവിനെ ആശുപത്രിയിൽ കൊണ്ട് പോകും വഴി അപ്രതീക്ഷിതമായി കഴുത്തിൽ പിടിമുറുക്കി; തൊഴിച്ച് ചതച്ച് മൂത്ര തടസമുണ്ടാക്കി; പിന്നാലെ എത്തിയ സഹപ്രവർത്തകൻ തുണയായി; ഒടുവിൽ പിടിക്കൂടിയത് ഇങ്ങനെ; കൊറോണ ഫലത്തിൽ ആശ്വാസം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആംബുലൻസ് ഡ്രൈവർ

11 AUGUST 2020 11:25 AM IST
മലയാളി വാര്‍ത്ത

നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ കേട്ട് അന്തം വിട്ട് ഇരിക്കുകയാണ് കേരളം. 108 ആംബുലൻസ് ഡ്രൈവർമാരായ ആലപ്പുഴ ഹരിപ്പാട് സ്വദേശി പവിശങ്കറും കോട്ടയം മീനടം സ്വദേശി കെ.ജെ. രാജ്മോഹനുമായിരുന്നു വളരെയധികം ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ഒരു അനുഭവത്തിന് സാക്ഷികളായത്. ആലുവ പുളിഞ്ചോട് കവലയിൽ അന്നു സംഭവിച്ച കാര്യങ്ങൾ പറയുമ്പോൾ വിറയൽ മാറിയിട്ടില്ല. സിനിമയിലെ ഒരു സംഘട്ടന രംഗത്തെ പോലും തോൽപ്പിക്കുന്ന ജീവിത രംഗമായിരുന്നു അരങ്ങേറിയത്.

. . ജൂലൈ 8, വൈകിട്ട് 5.00മണിക്ക് : വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവിനെ സ്രവ സാംപിൾ ശേഖരിക്കാനായി കളമശേരി മെ‍ഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു ആംബുലൻസ് ഡ്രൈവർ പവിശങ്കറിന്റെ ദൗത്യം. അതിനായി ഹോട്ടലിൽ എത്തി.അയാളുമായി ആശുപത്രയിലേക്ക് തിരിക്കുകയും ചെയ്തു. അകത്തിരിക്കുന്ന ആൾക്ക് കൊറോണ ഉണ്ടോ ഇല്ലയോ എന്ന കാര്യം പോലും അറിയില്ല.എങ്കിലും അയാളെ സുരക്ഷിതനായി ആശുപത്രിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുകയായിരുന്നു. പെട്ടെന്നു ആയിരുന്നു നിനച്ചിരിക്കാതെ പിന്നിൽ ഇരുന്ന അയാൾ ആംബുലൻസ് ഡ്രൈവറുടെ കഴുത്തിൽ കയറി പിടിച്ചത്.

ആലുവ പുളിഞ്ചോട് കവലയെത്തിയപ്പോൾ ആയിരുന്നു പിന്നിലിരുന്നയാൾ ഗ്ലാസ് വാതിലിലൂടെ കൈയിട്ട് പവിശങ്കറിന്റെ കഴുത്തിൽ പിടിമുറുക്കിയത് . അപ്രതീക്ഷിത ആക്രമണത്തിൽ ആംബുലൻസ് റോഡിൽ പാളുകയും ചെയ്തു . എന്നാൽ ഒരു വിധം ബ്രേയ്ക്ക് പിടിച്ചു ആംബുലൻസ് നിർത്തി പവിശങ്കർ പുറത്തിറങ്ങുകയും ചെയ്തു . ഇതിനിടയിൽ യുവാവ് ആംബുലൻസിലെ മുൻ സീറ്റിലേക്കു കടന്ന് ഗ്ലാസ് ഇടിച്ചു പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു . അപ്പോഴേക്കും തൊട്ടു പിന്നിൽ മറ്റൊരു ആംബുലൻസിൽ ടി.കെ. രാജ്മോഹനുമെത്തുകയും ചെയ്തു . ഇരുവരും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു . ആളെ കീഴ്പ്പെടുത്തി ആബുലൻസിൽ കയറ്റി മെഡിക്കൽ കോളജിലെത്തിക്കുകയും ചെയ്തു . എന്നാൽ നിരീക്ഷണത്തിൽ ഇരുന്ന യുവാവ് ആണ് ഇത്തരത്തിൽ ആക്രമണം നടത്തിയതെന്നും അതുകൊണ്ടു തന്നെ കൊറോണയുടെ കാര്യത്തിൽ ഭയമുണ്ടായിരുന്നു ഇദ്ദേഹത്തിന്.

യുവാവിന്റെ സ്രവ പരിശോധന ഫലം വരുന്നതു വരെ ഇരുവരും ക്വാറന്റീനിലായിരുന്നു.എന്നാൽ ഭാഗ്യത്തിനു അയാളുടെ കൊറോണ ഫലം നെഗറ്റീവായിരുന്നു .കോവിഡ് മാത്രമായിരുന്നു നെഗറ്റീവായത്. എന്നാൽ തനിക്ക് കിട്ടിയ അടിയും തൊഴിയും കാരണം രാജ്മോഹനു മൂത്ര തടസ്സമുണ്ടാകുകയുണ്ടായി . കൈയിൽ ചെറിയ ചതവും പറ്റി . പരിശോധനയിൽ മൂത്രത്തിൽ രക്തവും ഉണ്ടായിരുന്നു . കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഈ ആംബുലൻസ് ഡ്രൈവർ . ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ പവിശങ്കറിന്റെ വിവാഹ നിശ്ചയം അടുത്ത മാസം നടക്കാനിരിക്കുകയായിരുന്നു. എന്നാൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞിട്ടു മതി കല്യാണ നിശ്ചയമെന്നു തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. പവിശങ്കറിനെയും രാജ്മോഹനെയും പോലെ കോവിഡ് കാലത്ത് രാപകൽ അധ്വാനിക്കുന്ന എത്രയോ ആംബുലൻസ് ഡ്രൈവർമാരുണ്ടാകും. അവർക്ക് പറയാൻഉണ്ടാകും ഇതിലും വലിയ സംഭവങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (4 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (5 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (5 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (5 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (6 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (6 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (6 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (6 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (6 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (6 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (7 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (8 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (8 hours ago)

Malayali Vartha Recommends