Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ?

13 AUGUST 2020 10:30 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ വച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നത്. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള International Guidelines For Certification And Classification (Coding) Of Covid-19 As Cause Of Death എന്ന ഇന്റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് ഇവിടെയും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. ഇതനുസരിച്ച് കോവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. കോവിഡ് മരണത്തില്‍ ശാസ്ത്രീയമായ ഓഡിറ്റാണ് കേരളം അവലംബിക്കുന്നത്. ഇക്കാര്യത്തില്‍ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ്, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ്, ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡ്, സ്റ്റേറ്റ് പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക് ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് സെല്‍ എന്നിവരുടെ അംഗങ്ങളടങ്ങുന്ന ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന ഉടനെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. കോവിഡ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭ്യമാകുമ്പോള്‍ മാത്രമേ കോവിഡ് മരണമായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരണമടഞ്ഞാല്‍ അതിനെ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. കോവിഡില്‍ നിന്നും മുക്തി നേടിതിന് ശേഷമാണ് മരിക്കുന്നതെങ്കില്‍ അത് കോവിഡ് മരണമായി കണക്കാക്കില്ല.

മരിച്ച നിലയില്‍ കൊണ്ടു വരുന്ന മൃതദേഹത്തില്‍ നിന്നെടുത്ത സാമ്പിളുകളും കോവിഡ് പരിശോധനയ്ക്കായി അയക്കാറുണ്ട്. അതില്‍ പോലും കോവിഡ് സ്ഥിരീകരിക്കുന്നവയെ പട്ടികയില്‍ ചേര്‍ക്കാറുണ്ട്. ഇത് മറ്റ് പല സംസ്ഥാനങ്ങളും ചെയ്യുന്നില്ല.

മരണകാരണം ആദ്യം നിശ്ചയിക്കുന്നത് ചികിത്സിക്കുന്ന ഡോക്ടറാണ്. ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡ് ഇത് അംഗീകരിക്കുന്നു. എല്ലാ മരണങ്ങളുടേയും മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി സൂപ്രണ്ട് ഡെത്ത് ഓഡിറ്റ് കമ്മിറ്റി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് കൈമാറുന്നു. ഇത് വിലയിരുത്തിയാണ് ഡെത്ത് ഓഡിറ്റ് കമ്മിറ്റി കോവിഡ് മരണം കണക്കാക്കുന്നത്.

സംശയകരമായ കോവിഡ് മരണം ഉണ്ടായാല്‍ ഒരേ സമയം 3 സാമ്പിളുകളാണ് എടുക്കുന്നത്. ഒരു സാമ്പിള്‍ എക്‌പേര്‍ട്ട്-എക്‌സ്പ്രസ്/ട്രൂനാറ്റ് ടെസ്റ്റ് നടത്താനും രണ്ടാമത്തേത് എന്‍ഐവി ആലപ്പുഴയ്ക്ക് പരിശോധിക്കാനയയ്ക്കാനും മൂന്നാമത്തേത് പിന്നീട് ആവശ്യമുണ്ടെങ്കില്‍ പരിശോധിക്കാനായി റിസര്‍വ് ചെയ്ത് വയ്ക്കാനുമാണ് എടുക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച് മരണമടയുന്ന മൃതദേഹത്തില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുന്നില്ല.

മറ്റ് രോഗങ്ങളുണ്ടെങ്കില്‍ പോലും കോവിഡ് മരണമാണെങ്കില്‍ അതില്‍ തന്നെ ഉള്‍പ്പെടുത്താറുണ്ട്. മരിച്ച നിലയില്‍ കൊണ്ടുവന്ന പോസിറ്റീവ് കേസായ മൃതദേഹത്തില്‍ നിന്നും മാത്രമേ എന്‍ഐവി ആലപ്പുഴയിലയ്ക്കാന്‍ സാമ്പിള്‍ എടുക്കുന്നുള്ളൂ. ഡെത്ത് റിപ്പോര്‍ട്ടിംഗ് പോളിസി മാറ്റിയിട്ടില്ല. മൃതദേഹത്തില്‍ നിന്നും സാമ്പിള്‍ എടുക്കാന്‍ അവസരം കിട്ടില്ല. അതേസമയം ചികിത്സയിലിരിക്കുന്ന ആളില്‍ നിന്നും വീണ്ടും സാമ്പിളെടുക്കാന്‍ എളുപ്പമാണ്. സംശയം ദൂരികരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഐവി ആലപ്പുഴയിലേക്ക് സാമ്പിളുകള്‍ അയയ്ക്കുന്നത്. അതേസമയം മൃതദേഹം പരിശോധനാ ഫലം വരുന്നത് വരെ ബന്ധുക്കള്‍ക്ക് കൈമാറാതെ സൂക്ഷിക്കാറില്ല. കോവിഡ് സംശയിക്കുന്ന സാഹചര്യത്തിലുള്ള എല്ലാ മരണങ്ങളും കോവിഡ് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് തന്നെയാണ് ശവ സംസ്‌കാരം നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (20 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (25 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (36 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (57 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends