Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കോവിഡിനും മഴക്കെടുതിക്കുമൊപ്പം ഭൂചലനം എന്ന വാര്‍ത്ത പരന്നതോടെ ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂരുകാര്‍ ഭീതിയിലാണ് .. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത് . 4,5,12 വാര്‍ഡുകളിലാണ് നാടിനെ നടുക്കിയ വന്‍ സ്‌ഫോടന ശബ്ദം ഉണ്ടായത്. ഒന്നര കിലേമീറ്റര്‍ വിസ്തൃതിയില്‍ കനത്ത സ്‌ഫോടന ശബ്ദവും പിന്നാലെ പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ചെങ്ങന്നൂരില്‍ ഇന്നലെ സംഭവിച്ചത് എന്താണ്?

14 AUGUST 2020 12:44 PM IST
മലയാളി വാര്‍ത്ത

കോവിഡിനും മഴക്കെടുതിക്കുമൊപ്പം ഭൂചലനം എന്ന വാര്‍ത്ത പരന്നതോടെ ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂരുകാര്‍ ഭീതിയിലാണ് .. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത് . 4,5,12 വാര്‍ഡുകളിലാണ് നാടിനെ നടുക്കിയ വന്‍ സ്‌ഫോടന ശബ്ദം ഉണ്ടായത്. ഒന്നര കിലേമീറ്റര്‍ വിസ്തൃതിയില്‍ കനത്ത സ്‌ഫോടന ശബ്ദവും പിന്നാലെ പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ചെങ്ങന്നൂരില്‍ ഇന്നലെ എന്താണ് സംഭവിച്ചത് എന്താണ്?

ഭൂമിക്കടിയിൽ നിന്നും കടുത്ത സ്ഫോടനശബ്ദം കേട്ടതോടെ നാട്ടുകാർ വീടിനുവെളിയിലേക്ക് ഓടി .. വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും ആംബുലൻസും അടക്കമുള്ള സന്നാഹങ്ങൾപറന്നെത്തി . ആർ.ഡി.ഒ. ജി. ഉഷാകുമാരിയുടെ നേതൃത്വത്തിൽ റവന്യൂസംഘവും എത്തി. ഇതിനിടെ അൻപതോളം വീടുകളുടെ ഭത്തിയിൽ ചെറുതുംവലുതുമായ വിള്ളലുകൾ ഉണ്ടായതും നാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചു . പാത്രങ്ങളും വീട്ടുപകരണങ്ങളുമൊക്കെ കുലുങ്ങിയതായും പറയുന്നു.......ഒന്നരമിനിറ്റോളം പ്രകമ്പനം നീണ്ടുനിന്നു.തിരുവല്ല നഗരത്തിലും പ്രകമ്പനം അനുഭവപ്പെട്ടു.

വിവരംഅറിഞ്ഞ്‌ സജി ചെറിയാൻ എം.എൽ.എ., കൊടിക്കുന്നിൽ സുരേഷ് എം.പി. അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. സമൂഹമാധ്യമങ്ങളിൽനിന്നടക്കം വിവരമറിഞ്ഞ് പ്രദേശത്തേക്ക് നാട്ടുകാരും പ്രവഹിക്കാൻ തുടങ്ങി. എറണാകുളം റേഞ്ച് ഐ.ജി. കാളിരാജ് മഹേഷ് കുമാർ അടക്കമുള്ള ഉയർന്ന പോലീസ്ഉദ്യോഗസ്ഥരും സ്ഥലംസന്ദർശിച്ചു.
എന്നാൽ ചെങ്ങന്നൂരിൽ ഉണ്ടായത് ഭൂഭലനം അല്ലെന്നാണ് വിദഗ്ധർ പറയുന്നത് . ഭൂമിക്കടിയിലെ മർദ്ദ വ്യതായനത്തെ തുടർന്നാണ് പൊട്ടിത്തെറി ശബ്ദം ഉണ്ടായതെന്നും ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് പറയുന്നത് ..
വിദഗ്‌ധർ പറയുന്ന രണ്ടുസാധ്യതകൾ ഇങ്ങനെയാണ് .. ഭൂമിയുടെ അടിത്തട്ട് പലതരം പാളികൾ ചേർന്നതാണ്. വെള്ളപ്പൊക്കമോ ശക്തമായ മഴയോമൂലം പാളികളിൽ വെള്ളം നിറഞ്ഞാൽ മർദം ഏതെങ്കിലും ദുർബലഭാഗത്തുകൂടി വലിയശബ്ദത്തോടെ പുറത്തേക്ക് വരാനുള്ള സാധ്യത ഉണ്ട്. സംസ്ഥാനത്തിന്റെ പലഭാഗത്തും മുൻപ്‌ ഇങ്ങനെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെറിയപ്രകമ്പനം ഇതിന്റെ ഭാഗമായി ഉണ്ടായേക്കാം.

ശക്തിയേറിയ സ്‌ഫോടകവസ്തുകൊണ്ടുള്ള സ്‌ഫോടനംമൂലം വലിയശബ്ദവും തുടർന്ന് വായുപ്രകമ്പനവും ചെറിയ കുലുക്കവും ഉണ്ടായേക്കാം. ഇതുകാരണം ഭിത്തിയിൽ വിള്ളലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ചും പരിശോധന ഉണ്ടാകും......

നാശനഷ്ടം കണക്കാക്കുന്നതിനു പഞ്ചായത്ത് ഓവർസിയർക്ക്‌ നിർദേശം നൽകിയെന്ന് റവന്യൂഅധികൃതർ പറഞ്ഞു. കെട്ടിടങ്ങളുടെ വിള്ളൽ പരിശോധിക്കാൻ എൻജിനിയർക്കു കത്തുനൽകുമെന്നും കൂട്ടിച്ചേർത്തു.......

തിരുവൻവണ്ടൂരിൽ ഭൂചലനമുണ്ടായതിന്റെ പ്രാഥമിക സൂചനകൾ പോലുമില്ലെന്ന് വിദഗ്ദ്ധർ. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അസി. ജിയോളജിസ്റ്റ് ഡോ. എ. ബദറുദ്ദീനും ഭൂജലവകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് ആർ.എൽ. അനുരൂപും സ്ഥലംസന്ദർശിച്ചതിനുശേഷമാണ് അഭിപ്രായപ്പെട്ടത്. സ്‌ഫോടനശബ്ദം കേട്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്.......

ഭൂചലനമാണെങ്കിൽ വീടുകളുടെ അടിത്തറയ്ക്ക് വിള്ളലുണ്ടാകുകയോ കിണർ അടക്കമുള്ളവ ഇടിയുകയോ വെള്ളത്തിൽനിന്ന്‌ കുമിളകൾ വരുകയോ മരങ്ങൾക്കുംമണ്ണിനും ഇളക്കമുണ്ടാകുകയോ ചെയ്യണം. ഇതൊന്നും സംഭവിച്ചിട്ടില്ല. വീടുകളിടെ ചുവരിനുമാത്രമാണ് വിള്ളലുണ്ടെന്നുപറയുന്നത്. ഇത്രചെറിയ പ്രദേശത്തേക്കുമാത്രമായി ഭൂകമ്പം അനുഭവപ്പെടില്ല...കളക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഇവർ പറഞ്ഞു.......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (21 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (26 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (37 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (58 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends