Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

സ്വപ്ന വന്ന് കയറിയതോടെ... തട്ടത്തിന്‍ മറയത്ത് കഴിയുന്ന എട്ടും പൊട്ടും തിരിയാത്ത പൊട്ടിപ്പെണ്ണല്ല സ്വപ്നയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് അന്വേഷണ സംഘം; കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും സ്വപ്നയ്ക്ക് വേരോട്ടം ഉള്ളതായി കണ്ടെത്തല്‍; സ്വപ്നയുടെ ഗോള്‍ഡ് റൂട്ടില്‍ ബെംഗളൂരും ഹൈദരാബാദും വന്നതോടെ കളി മാറി

15 AUGUST 2020 09:39 AM IST
മലയാളി വാര്‍ത്ത

ഒന്ന് മുഖം പോലും ജനത്തിന് മുമ്പില്‍ കാണിക്കാന്‍ നാണമുള്ളവളാണോ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷെന്ന് ജനം ചിന്തിച്ച് പോകുന്നത് സ്വാഭാവികം. എന്നാല്‍ സകലരേയും അമ്പരപ്പിക്കുന്ന രാജ്യാന്തര ബന്ധമാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പത്താം ക്ലാസ് പോലും പാസാകാത്ത തട്ടത്തിന്‍ മറയത്തായി കഴിയുന്ന ഒരു പൊട്ടിപ്പെണ്ണാണ് കേരളത്തിലെ പുരുഷ കേസരികളെ വെള്ളം കുടിപ്പിച്ചത്. ഇതിന് പിന്നാലെ മലയാളികള്‍ ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന അറബികളെപ്പോലും സ്വപ്ന അമ്മാനമാടുന്ന കാഴ്ചയാണ് കണ്ടത്. അറുത്ത കൈയ്ക്ക് ഉപ്പ് തേക്കാത്തവരാണ് കാട്ടറബികള്‍. അവരുടെ കൈയ്യില്‍ നിന്നു പോലും ക്യാണത്തിന് 1 കിലോ സ്വര്‍ണം സമ്മാനമായി നേടിയെടുക്കണമെങ്കില്‍ അന്നേ സ്വപ്ന സാധാരണ പുള്ളിയല്ല.

അന്വേഷണത്തില്‍ ദിവസവും സ്വപ്നയെ കുറിച്ചുള്ള വിശ്വസിക്കാനാവാത്ത തെളിവുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കേരളം കടന്ന് അയല്‍ സംസ്ഥാനത്തേക്കും വ്യാപിക്കുന്നതാണ് സ്വപ്നയുടെ സ്വപ്ന സങ്കേതമെന്നാണ് അറിയുന്നത്. ആ റൂട്ടില്‍ ആരും കയറി കളിച്ചില്ലെന്നാണ് സ്വപ്നയുടെ ഏറ്റവും വലിയ മഹത്വം. സ്വപ്ന സുരേഷും സംഘവും 2018 മുതല്‍ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയും നയതന്ത്ര ബാഗേജ് വഴി പാഴ്‌സലുകള്‍ എത്തിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.


ബെംഗളൂരുവിലും ഹൈദരാബാദിലും ഇറക്കിയ ചില പാഴ്‌സലുകള്‍ റോഡ് മാര്‍ഗം കേരളത്തിലെത്തിച്ചുവെന്നും ഇതില്‍ സ്വര്‍ണം ഉണ്ടായിരുന്നുവെന്നും സൂചന ലഭിച്ചിരിക്കുകയാണ്. ഇതോടെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇതര സംസ്ഥാന ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തെന്നിന്ത്യ മുഴുവന്‍ കണ്ണികളുള്ള സ്വര്‍ണക്കടത്തു ശ്യംഖലയുടെ ഭാഗമാണ് സ്വപ്ന എന്നാണ് അന്വേഷകര്‍ക്കു ലഭിക്കുന്ന വിവരം.

തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിന്റെ പരിധിയില്‍ ഹൈദരാബാദും ബെംഗളൂരും ഉള്‍പ്പെടും. കോണ്‍സുലേറ്റ് നിര്‍മാണത്തിന്റെ പേരിലായിരുന്നു ഹൈദരാബാദില്‍ ആദ്യം പാഴ്‌സലുകളെത്തിച്ചതെങ്കില്‍ പിന്നീട് സ്വപ്നയും സംഘവും അതിന്റെ മറവില്‍ വേറെയും പാഴ്‌സലുകളെത്തിച്ചു കേരളത്തിലേക്കു കൊണ്ടുവന്നു. എന്നാല്‍ നമ്മുടെ കൊടികെട്ടിയ പോലീസ് പട അതിര്‍ത്തിയിലും മറ്റും നോക്കി നില്‍ക്കേയാണ് സ്വപ്നയുടെ ഈ കളിയെന്നോര്‍ക്കുക. ആരും തന്നെ സ്വപ്നയുടെ റൂട്ടില്‍ കയറി കളിച്ചില്ല. ആരും ഒറ്റിയതുമില്ല. കളിച്ചാല്‍ കളി പഠിപ്പിക്കുമെന്ന് മനസിലായോ എന്തോ.

ബെംഗളൂരുവില്‍ 2018 മുതല്‍ സ്വപ്ന രാഷ്ട്രീയ സ്വാധീനവും ഉറപ്പിച്ചിരുന്നുവെന്നാണു കണ്ടെത്തല്‍. ബെംഗളൂരുവില്‍ നിന്നു റോഡ് മാര്‍ഗം എത്തിച്ച പാഴ്‌സല്‍ തിരുവനന്തപുരത്തും മലപ്പുറത്തും ചില കേന്ദ്രങ്ങളിലേക്കു കൊണ്ടുവന്നു.

കോഴിക്കോട്ട് നിന്ന് അറസ്റ്റിലായ ചില പ്രതികളുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്തു നടന്ന ചില ദിവസങ്ങളിലേതു മാത്രം നശിപ്പിച്ചിരുന്നു. ഇതും എന്‍ഐഎ സംഘം പരിശോധിച്ചു. നശിപ്പിച്ച ഈ ദൃശ്യങ്ങള്‍ തിരിച്ചെടുത്തതില്‍ നിന്നു നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തില്‍ ചില സംഘങ്ങളില്‍ നിന്നു സ്വപ്ന ഡോളര്‍ വാങ്ങിയിരുന്നു. ഇവരെ ആദ്യം ചോദ്യം ചെയ്തു വിട്ടയച്ചുവെങ്കിലും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണു എന്‍ഐഎ.

തിരുവനന്തപുരത്ത് പൂവാര്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ സ്വപ്ന നിക്ഷേപിച്ചിരുന്ന 24.5 ലക്ഷം രൂപ മരവിപ്പിക്കാന്‍ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നിര്‍ദേശം നല്‍കി. പ്രതി പി.എസ്. സരിത്തിന് ഇവിടെ 1.96 ലക്ഷം രൂപ നിക്ഷേപമുണ്ട്. സരിത് ഇതില്‍ നിന്ന് 1 ലക്ഷം വായ്പയുമെടുത്തിട്ടുണ്ട്. സ്വപ്ന 2019 ഫെബ്രുവരിയിലാണ് ഇവിടെ അക്കൗണ്ടെടുത്തത്. അന്നുമുതല്‍ പലപ്പോഴായി പണം നിക്ഷേപിച്ചു. 2020 ഫെബ്രുവരിയിലാണ് ഒടുവില്‍ 7.5 ലക്ഷം രൂപ ഒരുമിച്ച് നിക്ഷേപിച്ചത്. ഈ പണത്തിന്റെ വഴി കൂടി അന്വേഷിക്കുമ്പോള്‍ സ്വപ്നയുടെ ഗോള്‍ഡ് റൂട്ട് പകല്‍ പോലെ വ്യക്തമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചു; എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (26 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ പീഡനക്കേസ്: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം  (35 minutes ago)

ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി  (48 minutes ago)

അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (52 minutes ago)

പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചതായി പരാതി  (57 minutes ago)

കാറിൽ ചാക്കിനുള്ളിലായിരുന്നു മൃതദേഹം  (3 hours ago)

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം...  (3 hours ago)

ബേബി ജോണിന്റെ മകനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠ സഹോദരനുമായ ഷാജി ബേബി ജോൺ നിര്യാതനായി  (3 hours ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (3 hours ago)

ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാനായി കോടതി ഹർജി മാറ്റി....  (4 hours ago)

രാഹുലിന് പൂങ്കുഴലിയുടെ മുന്നറിയിപ്പ്...!പത്തനംതിട്ട വിട്ടുപോകരുത്ത്...!കാവലിരിക്കുന്ന SIT-ക്ക് രാഹുലിന്റെ വക കട്ടൻ  (4 hours ago)

വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി..  (4 hours ago)

ബസ് പൂർണമായും കത്തി നശിച്ചു  (4 hours ago)

ദിലീപ് സന്നിധാനത്ത്.  (5 hours ago)

അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം  (5 hours ago)

Malayali Vartha Recommends