Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സൂരജ് ലക്ഷ്യമിട്ടത് ആഭരണങ്ങളും സ്വത്തും ... അഞ്ചല്‍ ഏറത്തെ ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയതെന്ന് െ്രെകംബ്രാഞ്ച് അന്വേഷകസംഘം.... കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

15 AUGUST 2020 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

സൂരജ് ലക്ഷ്യമിട്ടത് ആഭരണങ്ങളേയും സ്വത്തിനേയും. അഞ്ചല്‍ ഏറത്തെ ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയതെന്ന് െ്രെകംബ്രാഞ്ച് അന്വേഷകസംഘം.... കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ഭാര്യയെ ഇല്ലാതാക്കി സ്ത്രീധനമായി കിട്ടിയ ആഭരണങ്ങളും സ്വത്തും കൈക്കലാക്കാനാണ് അഞ്ചല്‍ ഏറത്തെ ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയതെന്ന് െ്രെകംബ്രാഞ്ച് അന്വേഷകസംഘം. പുനലൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം പറയുന്നത്.

കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ പുതിയ അധ്യായം തീര്‍ത്ത കേസാണിത്. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവം പൊലീസ് അന്വേഷിക്കുന്നത് ആദ്യമാണ്. അഞ്ചല്‍ ഏറത്തെ ഉത്ര (25) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് കാരംകോട് ശ്രീസൂര്യയില്‍ സൂരജ് എസ് കുമാര്‍ (27)ആണ് കേസിലെ പ്രതി. കൊല്ലം റൂറല്‍ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി എ അശോകനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏറം വെള്ളാശ്ശേരില്‍ (വിഷു) വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ മെയ് ഏഴിനു രാവിലെയായിരുന്നു ഏറത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. പാമ്ബുകടിയേറ്റുള്ള മരണം എന്ന നിലയിലായിരുന്നു ആദ്യം കണക്കാക്കിയിരുന്നതെങ്കിലും ഉത്രയുടെ അച്ഛനമ്മമാരുടെ പരാതിയിലാണ് കേസ് െ്രെകംബ്രാഞ്ചില്‍ എത്തുന്നത്. സൂരജിന്റെ അസ്വാഭാവിക പെരുമാറ്റമാണ് സംശയത്തിനിടയാക്കിയത്. കേസ് ഏറ്റെടുത്ത് 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 250 പേജുള്ള സാക്ഷിമൊഴികള്‍, 350ലേറെ രേഖകള്‍, അമ്ബതോളം ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ എന്നിവയും 1200 പേജുള്ള കുറ്റപത്രത്തിനൊപ്പമുണ്ട്. കൊലപാതകം, ഐപിസി 115, 498 (എ), 406, 326, 307, 302, 201, 202, 34 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.

കൊലപാതകം, കൊലപാതകശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയവയാണ് കുറ്റകൃത്യങ്ങള്‍. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. മറ്റു പ്രതികള്‍ക്ക് കൊലപാതകത്തിലുള്ള പങ്ക് പൂര്‍ണമായും തെളിയിക്കുന്ന തെളിവുകള്‍ ഇപ്പോള്‍ ലഭിച്ചിട്ടില്ല. അവ ലഭിച്ചാല്‍ തുടരന്വേഷണം നടത്തും കുറ്റപത്രത്തില്‍ പറയുന്നു. ഉത്രയെ ഒഴിവാക്കാന്‍ നേരത്തെയും ശ്രമമുണ്ടായിരുന്നു. ഫെബ്രുവരി 29ന് സൂരജിന്റെ പറക്കോട്ടെ വീടിന്റെ ചവിട്ടുപടിയില്‍ ഉത്ര പാമ്ബിനെ കണ്ടിരുന്നു. മാര്‍ച്ച് രണ്ടിന് ഇതേ വീട്ടില്‍ അണലിയുടെ കടിയേറ്റു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ 52 ദിവസത്തെ ചികിത്സയിലാണ് ജീവന്‍ തിരിച്ചുകിട്ടിയത്. ഈ ചികിത്സയ്ക്കിടയിലാണ് മൂര്‍ഖന്‍ കടിച്ചത്.

കേസ് അന്വേഷണം െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സൂരജും പാമ്ബിനെ നല്‍കിയ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷും അറസ്റ്റിലായിരുന്നു. തുടര്‍ന്ന് വീട്ടുപുരയിടത്തില്‍ കുഴിച്ചിട്ടിരുന്ന പാമ്ബിനെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും കടിച്ചത് മൂര്‍ഖനാണെന്ന് തെളിയുകയും ചെയ്തു. കേസില്‍ സുരേഷിനെ രണ്ടാം പ്രതിയാക്കിയാണ് അന്വേഷണം തുടങ്ങിയത്. തന്നെ മാപ്പുസാക്ഷിയാക്കണമെന്ന അപേക്ഷ സിജെഎം കോടതി അംഗീകരിച്ചതിനാല്‍ ഇയാളില്‍നിന്ന് കോടതി രഹസ്യമൊഴി എടുത്തിരുന്നു. ഇയാളാണ് കേസിലെ ഒന്നാം സാക്ഷി. സുരേഷില്‍നിന്നാണ് പാമ്ബിനെ വാങ്ങിയതെന്ന് സൂരജും ഇയാള്‍ക്ക് പാമ്ബുകളെ വിറ്റിട്ടുണ്ടെന്ന് സുരേഷും അന്വേഷകസംഘത്തിന് മൊഴി നല്‍കിയിരുന്നു. റൂറല്‍ പൊലീസ് മേധാവി എസ് ഹരിശങ്കറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണവും കുറ്റപത്രം തയ്യാറാക്കലും. അഡീഷണല്‍ എസ്പി മധുസൂദനന്‍ അന്വേഷണത്തെ സഹായിച്ചിരുന്നു. ഡിജിപി പരിശോധിച്ചാണ് കുറ്റപത്രം കോടതിയില്‍ നല്‍കിയത്. വിവിധ പരിശോധനാ റിപ്പോര്‍ട്ടുകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (5 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (5 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (5 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (6 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (6 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (8 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (8 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (8 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (8 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (9 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (9 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (9 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (9 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (9 hours ago)

Malayali Vartha Recommends