കോൺഗ്രസ് അടിത്തറയ്ക്കു മേൽ മേൽക്കൂര നിലംപൊത്തിയ കെട്ടിടം; ബിജെപിയാകാൻ കാത്തിരിക്കുന്ന കൂട്ടമായി മാറി: മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പരിഹാസപൂർവ്വം സമീപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസമെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരിലാണ് അവിശ്വാസം, എന്തിനാണ് അവിശ്വാസം. കോൺഗ്രസ് അടിത്തറയ്ക്കു മേൽ മേൽക്കൂര നിലംപൊത്തിയ കെട്ടിടം പോലെയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന കൂട്ടമായി മാറി. കോൺഗ്രസ് നേതാക്കൾ പരസ്പരം ബിജെപി ഏജന്റുമാരെന്നു വിശേഷിപ്പിക്കുന്നു. നേതാവിനെ തിരഞ്ഞെടുക്കാൻ കെൽപില്ലാത്ത പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചു. ജനങ്ങൾക്കു സർക്കാരിനെ വിശ്വാസമുണ്ട്. 91 സീറ്റ് 93 ആയത് ജനങ്ങൾക്കു സർക്കാരിലുള്ള വിശ്വാസം വർധിച്ചതിനു തെളിവാണ്. യുഡിഎഫിന് ജനങ്ങളിൽ വിശ്വാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























