പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

സിഎംആർഎൽ–എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള എല്ലാ തുടർനടപടികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു. പിണറായി വിജയനെതിരെ കൈക്കൂലിക്കേസും മുഹമ്മദ് റിയാസിനെതിരെ ഹവാല കേസും റജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസുമാരായ ടി. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. കേസിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) സംസ്ഥാന വിജിലൻസ് വകുപ്പിനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്. ഈ അപ്പീലന്മേൽ വരുന്ന നവംബർ 25 മുതൽ കോടതി വിശദമായ വാദം കേൾക്കാൻ തുടങ്ങും.
https://www.facebook.com/Malayalivartha


























