Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ഇറാന്റെ ആ വജ്രായുധം തകര്‍ക്കുമെന്ന് അമേരിക്ക !! 'ലൂക്കാസിനെ' വീഴ്ത്തി തിരിച്ചടിച്ചു IRGC കേന്ദ്രങ്ങള്‍ റഡാറില്‍

26 OCTOBER 2026 09:55 PM IST
മലയാളി വാര്‍ത്ത
-ഇസ്രയേല്‍ പേടിയില്‍ സ്വന്തം രാജ്യത്ത് തന്നെ വ്യാപക തെരച്ചില്‍ നടത്തുന്ന ഐആര്‍ജിസി. മൊസാദ് ചാരന്മാര്‍ തങ്ങളുടെ സൈന്യത്തിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും എന്തിനേറെ ഇന്റലിജന്റ്‌സ് സംവിധാനങ്ങളില്‍ വരെ കയറിക്കൂടിയിട്ടുണ്ടെന്ന് ഭയന്നാണ് ഖമനേയി പട ഓരോ നിമിഷവും കഴിയുന്നത്. ഇറാന്‍ എന്ന രാജ്യം ഭയക്കുന്നത് അമേരിക്കയേയോ ഡൊണാള്‍ഡ് ട്രംപിനേയോ അവരുടെ ആക്രമണത്തേയോ അല്ല. ടെഹ്‌റാന്‍ എന്ന ഇറാന്റെ രാജ്യ തലസ്ഥാനത്തിന്റെ വലിപ്പം മാത്രമുളള ഇസ്രയേല്‍ എന്ന രാജ്യത്തെ. അവിടെയും ഇസ്രയേല്‍ ഭരണകൂടത്തേയോ പട്ടാളത്തെയ അല്ല ഭയം ലോകം മുഴുവന്‍ ചാരവലയമുള്ള മൊസാദെന്ന ഇസ്രയേല്‍ ചാരസംഘടന. ഐആര്‍ജിസിയെ ഒരു കളിപ്പാവയാക്കി വട്ടം കറക്കുകയാണ് മൊസാദ്. ഇസ്രയാല്‍ ചാരന്മാര്‍ വരയ്ക്കുന്ന റൂട്ട് മാപ്പിന് അനുസരിച്ച് സ്വയം ചെന്ന് വാരിക്കുഴിയില്‍ വീണ് ഐആര്‍ജിസി കൈകാലിട്ടടിക്കുന്നു.
ശത്രുവിനെ തകര്‍ക്കാനും സ്വന്തം ചാരന്മാരുടെ ജീവന്‍ രക്ഷിക്കാനും വേണ്ടിവന്നാല്‍ എപ്പോഴാണ് രഹസ്യങ്ങള്‍ പരസ്യമാക്കേണ്ടതെന്ന് കൃത്യമായി അറിയുകയും ചെയ്യുന്ന യഥാര്‍ഥ യുദ്ധ തന്ത്രം മൊസാദിന് മാത്രം സ്വന്തം. ഒരു ഇന്റലിജന്‍സ് ഏജന്‍സിയുടെ ഏറ്റവും വലിയ ശക്തി അതിന്റെ രഹസ്യസ്വഭാവമായിരിക്കെ മൊസാദ് മുന്‍ മേധാവി ഡേവിഡ് ബാര്‍നിയ നല്‍കിയ വെളിപ്പെടുത്തലുകള്‍ രാജ്യാന്തര രഹസ്യാന്വേഷണ ലോകത്തെ അമ്പരപ്പിച്ചുകളഞ്ഞിരുന്നു . തങ്ങളുടെ ഏറ്റവും വലിയ രഹസ്യം ...ഇറാനില്‍ മൊസാദ്  ചരന്മാരുണ്ട് എന്ന സത്യമാണ് മൊസാദ് വെളിപ്പെടുത്തിയത് .പ്രയോറിറ്റി സമ്മിറ്റ് (Priortiy Summit) കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇസ്രായേല്‍ ഏജന്റുമാരുടെ ഇറാനിലെ സാന്നിധ്യത്തെക്കുറിച്ചും അവരെ സംരക്ഷിക്കാന്‍ മൊസാദ് പ്രയോഗിച്ച തന്ത്രങ്ങളെക്കുറിച്ചും നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്

2025 ജൂണില്‍ ഇറാനിലെ ആണവസൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആരംഭിച്ച 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' (Operation Rising Lion) എന്ന സൈനിക നീക്കത്തിന്റെ തുടക്കത്തില്‍ ലോകം കണ്ടത് ഒരു അപൂര്‍വ കാഴ്ചയായിരുന്നു. പ്രത്യാക്രമണത്തിന്റെ ആദ്യ ദിനം രാവിലെ തന്നെ
തങ്ങളുടെ ഏജന്റുമാര്‍ ഇറാനില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഔദ്യോഗിക വീഡിയോ മൊസാദ് ലോഗോയോടു കൂടി മനഃപൂര്‍വം പുറത്തുവിട്ടിരുന്നു. ഇറാനിയന്‍ സുരക്ഷാ ഏജന്‍സികളെ ആശയക്കുഴപ്പത്തിലാക്കാനും യഥാര്‍ത്ഥ ഏജന്റുമാരെ തിരിച്ചറിയുന്നത് തടയാനുമാണ് ഇത് ചെയ്തത്. ഈ വീഡിയോ കണ്ടതിനെത്തുടര്‍ന്ന് ഇറാന്‍ പരിഭ്രാന്തരായി ഒരൊറ്റ ദിവസം കൊണ്ട് 21,000ത്തോളം പേരെ സംശയത്തിന്റെ നിഴലില്‍ അറസ്റ്റ് ചെയ്തു. ഇത്രയധികം ആളുകളെ അറസ്റ്റ് ചെയ്തതോടെ യഥാര്‍ത്ഥ പ്രതികളെ വേര്‍തിരിച്ചറിയാന്‍ കഴിയാതെ ഇറാന്‍ ഒടുവില്‍ എല്ലാവരെയും വിട്ടയക്കുകയാണുണ്ടായത് . .

അങ്ങനെ ഇറാന്റെ സുരക്ഷാ വലയം അടഞ്ഞുപോകുമ്പോഴും മൊസാദിന്റെ യഥാര്‍ഥ ഏജന്റുമാര്‍ സുരക്ഷിതരായി പുറത്തുവന്നു. 99.9 ശതമാനം മൊസാദ് ഏജന്റുമാരും തിരിച്ചറിയപ്പെടാതെ ഇന്നും ടെഹ്‌റാനില്‍ സുരക്ഷിതരായി ജീവിക്കുന്നുണ്ടെന്ന് ബാര്‍നിയ അവകാശപ്പെടുന്നു. അതേസമയം, ചാരന്മാരെന്ന പേരില്‍ ഇറാന്‍ വധശിക്ഷയ്ക്ക് വിധിച്ച പലര്‍ക്കും ഇസ്രയേല്‍ ഏജന്‍സികളുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നതാണ്   ഞെട്ടിക്കുന്ന സത്യം

ഇറാനിലെ ആണവ നിലയങ്ങള്‍ക്ക് നേരെയും സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന അട്ടിമറി നീക്കങ്ങള്‍ക്ക് പിന്നില്‍ ഇറാനില്‍ തന്നെയുള്ള തങ്ങളുടെ ചാര ശൃംഖലയുടെ സഹായമുണ്ടായിരുന്നുവെന്ന് ഇസ്രായേല്‍ വ്യക്തമാക്കുന്നു .

ഓപ്പറേഷന്‍ റൈസിങ് ലയണിന്റെ തയാറെടുപ്പുകള്‍ അത്യന്തം രഹസ്യമായിരുന്നു. വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റുമാര്‍ തങ്ങളുടെ സ്‌ക്വാഡ്രണുകളിലേക്ക് വിളിക്കപ്പെടുമ്പോള്‍ പോലും അവര്‍ എന്തിനാണ് പോകുന്നതെന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇതിനും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഡസന്‍ കണക്കിന് മൊസാദ് ഏജന്റുമാര്‍ ഇറാനില്‍ തങ്ങളുടെ ദൗത്യം തുടങ്ങി കഴിഞ്ഞിരുന്നു.

ഓരോ ഏജന്റിനെയും നേരിട്ട് കണ്ട് സംസാരിച്ച്, അവരുടെ വിശ്വസ്തത ഉറപ്പുവരുത്തിയ ശേഷമാണ് ബാര്‍നിയ ദൗത്യത്തിന് പച്ചക്കൊടി കാട്ടിയത്. 'ഈ രഹസ്യം ചോരില്ലെന്ന് എന്റെ തല വച്ച് ഞാന്‍ ഉറപ്പുനല്‍കുകയായിരുന്നു' എന്ന് ബാര്‍നിയ ഓര്‍ക്കുന്നു. സ്വന്തം ജീവന്‍ പണയം വച്ചായിരുന്നു ഏജന്റുമാര്‍ ഇറാന്റെ മണ്ണില്‍ ആ ദൗത്യം പൂര്‍ത്തിയാക്കിയത്

2024 സെപ്റ്റംബറില്‍ ലെബനനില്‍ ഹിസ്ബുല്ല ഭീകരരെ ലക്ഷ്യമിട്ട് നടന്ന പേജര്‍വാക്കി ടോക്കി സ്‌ഫോടനങ്ങള്‍ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ആശയവിനിമയ നെറ്റ്‌വര്‍ക്കിനെ പൂര്‍ണമായി തകര്‍ത്ത ആ ഓപ്പറേഷന്റെ അവസാന 10 മിനിറ്റുകള്‍ കടുത്ത പിരിമുറുക്കം നിറഞ്ഞതായിരുന്നു.

സെപ്റ്റംബര്‍ 17ന് ഉച്ചയ്ക്ക് 3.20ന്, ഇസ്രയേലിന്റെ ഭൂഗര്‍ഭ സൈനിക കമാന്‍ഡ് സെന്ററില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി, ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് എന്നിവര്‍ക്കൊപ്പം ബാര്‍നിയയും ഉണ്ടായിരുന്നു. കൃത്യം 3.30നാണ് പേജറുകള്‍ പൊട്ടിത്തെറിക്കേണ്ടത്.

'ഒരുവേള ഇത് പരാജയപ്പെട്ടാല്‍ എന്ത് സംഭവിക്കും?' എന്ന് 3.20ന് നെതന്യാഹു ബാര്‍നിയയോട് ചോദിച്ചു. അത്രയും സമയം ചിന്തിക്കാതിരുന്ന ഒരു സാധ്യതയെക്കുറിച്ചാണ് പ്രധാനമന്ത്രി ചോദിച്ചത്. 'അങ്ങനെ സംഭവിക്കില്ല, എല്ലാം കൃത്യമായി നടക്കും' എന്ന് മറുപടി നല്‍കിയെങ്കിലും, അടുത്ത 10 മിനിറ്റ് താന്‍ പറഞ്ഞ വാക്കിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ചിന്തിച്ച് ബാര്‍നിയയുടെ ഹൃദയം പടപടാ ഇടിക്കുകയായിരുന്നു.

3.30 ആയപ്പോള്‍ എല്ലാവരും സ്‌ഫോടന വാര്‍ത്തയ്ക്കായി ബാര്‍നിയയുടെ മുഖത്തേക്ക് നോക്കി. എന്നാല്‍, തല്‍ക്ഷണം വിവരം ലഭിക്കാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലായിരുന്നു . അരമണിക്കൂറിന് ശേഷം മാധ്യമങ്ങളിലൂടെയും മൊസാദിന്റെ സ്വന്തം രഹസ്യ സ്രോതസ്സുകളിലൂടെയുമാണ് സ്‌ഫോടനം വിജയകരമായി പൂര്‍ത്തിയായെന്ന വിവരമറിഞ്ഞത്

പേജര്‍ ഓപ്പറേഷന് മുന്നോടിയായി നൂറുകണക്കിന് പരീക്ഷണങ്ങളാണ് മൊസാദ് നടത്തിയത്. മനുഷ്യശരീരത്തിന് സമാനമായ വസ്തുക്കള്‍ നിറച്ച ഡമ്മികളിലാണ് സ്‌ഫോടകവസ്തുക്കള്‍ പരീക്ഷിച്ചത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് സ്‌ഫോടകവസ്തുക്കളുടെ അളവ് കുറയ്ക്കാന്‍ ബാര്‍നിയ നല്‍കിയ കര്‍ശന നിര്‍ദേശമായിരുന്നു.

ഹിസ്ബുല്ല പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളോ (കുട്ടികളോ സ്ത്രീകളോ) നിരപരാധികളായ സാധാരണക്കാരോ കൊല്ലപ്പെടാന്‍ പാടില്ലെന്ന് മൊസാദ് മേധാവിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 'നമുക്ക് ചില റെഡ് ലൈനുകളുണ്ട്. ഒരു ഭീകരനെ വധിക്കാന്‍ വേണ്ടി അവന്റെ മകളോ ഭാര്യയോ കൊല്ലപ്പെടുന്നത് ഇസ്രയേലിന് അംഗീകരിക്കാനാകില്ല' ബാര്‍നിയ വ്യക്തമാക്കി. സ്‌ഫോടകവസ്തുക്കളുടെ അളവ് കുറച്ചാല്‍ ദൗത്യം പരാജയപ്പെടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ബാര്‍നിയ തന്റെ നിലപാടില്‍ ഉറച്ചുനിന്നു.

ലക്ഷ്യമിട്ടവരെ പൂര്‍ണമായി കൊല്ലുന്നതിനേക്കാള്‍, അവരെ വൈകല്യമുള്ളവരാക്കുന്നത് വലിയൊരു തന്ത്രപരമായ വിജയമായിരുന്നു. ഇന്ന് ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശമായ ദാഹിയയില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട 4,500ഓളം ഹിസ്ബുല്ല പ്രവര്‍ത്തകര്‍ ജീവിക്കുന്നുണ്ട്. ഇസ്രയേലിനെതിരെ തിരിഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ ജീവിക്കുന്ന രേഖയായി അവര്‍ ഹിസ്ബുല്ലയ്ക്ക് മുന്നിലുണ്ട്. ഇത് സംഘടനയുടെ മനോവീര്യം പൂര്‍ണമായും തകര്‍ത്തു.

അടുത്ത ദിവസം വാക്കിടോക്കികളും പൊട്ടിത്തെറിച്ചതോടെ ഭയവും അനിശ്ചിതത്വവും ഇരട്ടിയായി. മൂന്നാമതൊരു ഉപകരണം കൂടി സ്‌ഫോടനത്തിന് സജ്ജമാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് 'ഹിരോഷിമയ്ക്കും നാഗസാക്കിക്കും ശേഷം ജപ്പാന്‍ അനുഭവിച്ച അതേ അനിശ്ചിതത്വമാണ് ഹിസ്ബുല്ലയും ഇപ്പോള്‍ അനുഭവിക്കുന്നത്' എന്നായിരുന്നു ബാര്‍നിയയുടെ മറുപടി.

ഇറാന്റെ തന്ത്രപരമായ നീക്കങ്ങളെക്കുറിച്ചും ബാര്‍നിയ നിര്‍ണായകമായ വിലയിരുത്തലുകള്‍ നടത്തുന്നുണ്ട്. 2024 ഏപ്രിലിലും ഒക്ടോബറിലും ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ നേരിട്ടുള്ള മിസൈല്‍ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ചരിത്രപരമായ പിഴവുകളായിരുന്നു. ആ ആക്രമണങ്ങള്‍ക്ക് മുന്‍പ്, ഇറാന്റെ ദൂരപരിധിയുള്ള കൃത്യതയാര്‍ന്ന മിസൈലുകളെയും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങളുടെ ശേഷിയെയും കുറിച്ച് ഇസ്രയേലിന് വ്യക്തമായ ധാരണയില്ലായിരുന്നു. ഒരു പരിധിവരെ ഇസ്രയേല്‍ ഇറാനെ ഭയന്നിരുന്നു അല്ലെങ്കില്‍ പ്രതിരോധത്തില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇറാന്‍ നേരിട്ട് ആക്രമണം നടത്തിയതോടെ അവരുടെ യഥാര്‍ഥ ശേഷിയും പരിമിതികളും ഇസ്രയേലിന് ബോധ്യപ്പെട്ടു. ഇറാന്റെ ആ നീക്കം ഇസ്രയേലിന്റെ ഭയം മാറ്റുകയും, കൂടുതല്‍ ശക്തമായി തിരിച്ചടിക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്തു.

ഡേവിഡ് ബാര്‍നിയായുടെ ഈ തുറന്നുപറച്ചിലുകള്‍ കേവലം ഒരു ഇന്റലിജന്‍സ് ഏജന്‍സിയുടെ വിജയഗാഥ മാത്രമല്ല, മറിച്ച് ആധുനിക യുദ്ധമുറകള്‍ എങ്ങനെ മാറിമറിയുന്നു എന്നതിന്റെ തെളിവാണ്. 2021 ജൂണ്‍ 1 മുതല്‍ 2026 ജൂണ്‍ 2 വരെ അദ്ദേഹം മൊസാദിന്റെ 13ാമത് തലവനായി സേവനമനുഷ്ഠിച്ചു. യോസി കോഹന്റെ പിന്‍ഗാമിയായാണ് ഇദ്ദേഹം ഈ പദവിയിലെത്തിയത്, തുടര്‍ന്ന് റോമന്‍ ഗോഫ്മാന്‍ ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായി ചുമതലയേറ്റു .: 1965 മാര്‍ച്ച് 29ന് ഇസ്രായേലിലെ അഷ്‌കലോണിലാണ് അദ്ദേഹം ജനിച്ചത്. ഇസ്രായേല്‍ പ്രതിരോധ സേനയുടെ (IDF) പ്രശസ്തമായ 'സയറത് മത്കല്‍' (Sayeret Matkal) എന്ന പ്രത്യേക കമാന്‍ഡോ വിഭാഗത്തില്‍ അദ്ദേഹം സൈനികനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും, പേസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിനാന്‍സില്‍ എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്. കുറച്ചുകാലം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചു

 1996ല്‍ അദ്ദേഹം മൊസാദില്‍ ചേര്‍ന്നു. ഏജന്റിന്റെ റിക്രൂട്ട്‌മെന്റിലും ചാരപ്രവര്‍ത്തനങ്ങളിലും മികച്ച കഴിവ് തെളിയിച്ച അദ്ദേഹം സംഘടനയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. 2013ല്‍ മൊസാദിന്റെ ഓപ്പറേഷന്‍സ് വിഭാഗമായ 'ത്‌സോമെത്' (Tzomet)ന്റെ തലവനായി. 2019ല്‍ മൊസാദിന്റെ ഡെപ്യൂട്ടി ചീഫ് ആയി നിയമിതനായി'

2026 ജൂണില്‍ മൊസാദില്‍ നിന്ന് വിരമിച്ച ശേഷം, നിലവില്‍ അദ്ദേഹം പ്രതിരോധസുരക്ഷാ സാങ്കേതികവിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്ന 'ഒണ്ടാസ്' (Ondas) എന്ന ആഗോള കമ്പനിയുടെ പ്രസിഡന്റും ചെയര്‍മാനുമായി പ്രവര്‍ത്തിക്കുന്നു

സാങ്കേതികവിദ്യ, മനഃശാസ്ത്രപരമായ യുദ്ധം, കര്‍ശനമായ മാനുഷിക അതിര്‍വരമ്പുകള്‍ എന്നിവ സമന്യയിപ്പിച്ചുകൊണ്ട്  ഡേവിഡ് ബാര്‍നിയായുടെ നേതൃത്വത്തില്‍  ഇസ്രയേല്‍ നടത്തിയ  നീക്കങ്ങള്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വരുംവര്‍ഷങ്ങളിലും വലിയ തരംഗങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജഡ്ജി തന്ത മൂന്ന് വർഷം ജയിലിൽ കിടക്കും..! സ്റ്റേഷൻ വളഞ്ഞ് പിള്ളേർ,കത്തിച്ചു കുഴഞ്ഞുവീണ് മരിച്ച ജയന്റെ മകൾ  (6 minutes ago)

ഇറാന്റെ ആ വജ്രായുധം തകര്‍ക്കുമെന്ന് അമേരിക്ക !! 'ലൂക്കാസിനെ' വീഴ്ത്തി തിരിച്ചടിച്ചു IRGC കേന്ദ്രങ്ങള്‍ റഡാറില്‍  (14 minutes ago)

സൗദിയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ക്ക് സഹായവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്  (21 minutes ago)

അഴിമതിക്കേസില്‍ മുന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍  (37 minutes ago)

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി  (1 hour ago)

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (2 hours ago)

മാസപ്പടി കേസില്‍ എഫ്‌ഐആറിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു  (2 hours ago)

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (3 hours ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (3 hours ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (4 hours ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (4 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (5 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (6 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (6 hours ago)

Malayali Vartha Recommends