വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ .
329 റൺസെന്ന വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെയ്ക്കായി ബിലവ്ഡ് ബിസ 34 റൺസെടുത്ത് ചെറുത്തുനിന്നെങ്കിലും മറ്റുള്ളവരിൽ നിന്ന് പിന്തുണ കിട്ടിയില്ല. 48.5 ഓവറിൽ 207 റൺസിന് സന്ദർശക ബാറ്റർമാർ കൂടാരം കയറി. ആദ്യ മത്സരത്തിലെ വൻ വിജയത്തിന് ശേഷം രണ്ടാം ഏകദിനത്തിലും ആധിപത്യം പുലർത്തി പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ വനിതകൾ, 3-0ന്റെ വൈറ്റ്വാഷ് ലക്ഷ്യമിട്ടാണ് മുന്നേറുന്നത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയെ കാത്തിരുന്നത് റൺമഴയുടെ ദിനമായിരുന്നു. തുടക്കത്തിൽ പ്രതിക റാവൽ അർധസെഞ്ച്വറിയുമായി അടിത്തറയിട്ടപ്പോൾ, പിന്നീട് ഗ്രൗണ്ടിൽ കണ്ടത് ഹർമൻപ്രീത് കൗറിന്റെയും ദീപ്തി ശർമ്മയുടെയും ബാറ്റിങ് താണ്ഡവമായിരുന്നു.
അഞ്ചാം വിക്കറ്റിൽ ഹർമൻപ്രീതും ദീപ്തി ശർമ്മയും ചേർന്ന് പടുത്തുയർത്തിയത് 153 റൺസിന്റെ റെക്കോർഡ് പാർട്‌നർഷിപ്. ഇരുവരും സെഞ്ച്വറി തികച്ചതോടെ സിംബാബ്‌വെ ബൗളർമാർ നിസ്സഹായരായി.
"
https://www.facebook.com/Malayalivartha

























