Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

കേരള പി എസ് സി ചെയർമാൻ ജയിലിലേക്ക്? പഞ്ചാബ് പി എസ് സി ചെയർമാന് സമാനം ! സിദുവിന്റെ വഴിയിലേക്ക് ബൈജുവും...

26 OCTOBER 2026 10:39 PM IST
മലയാളി വാര്‍ത്ത
 

 

2002ലെ പ്രമാദമായ ക്യാഷ് ഫോർ ജോബ് ക്രമക്കേടിൽ  അറസ്റ്റിലായ രവീന്ദ്രപാൽ  സിംഗ് സിദു  എന്ന രവി സിദുവിന്റെ  പാതയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ എം ആർ ബൈജു നടന്നടുക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തൊഴിൽ തട്ടിപ്പ്  അഴിമതികളിൽ ഒന്നാണ് ക്യാഷ് ഫോർ ജോബ്സ് അഴിമതി.  1996 മുതൽ 2002 വരെയുള്ള കാലയളവിലാണ് അഴിമതി  നടന്നത്.   2002 മാർച്ച് 25ന് പഞ്ചാബ് പബ്ലിക് സർവീസ് കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനായി ഒരു എക്സൈസ് ഇൻസ്പെക്ടറിൽ  നിന്നും 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പഞ്ചാബ് വിജിലൻസ് ബ്യൂറോ ഷിബുവിനെ ചണ്ഡിഗഡിൽ നിന്നും പിടികൂടിയത്.  40  ലക്ഷം രൂപയുടെ ഡീൽ ആയിരുന്നു ഇത്.   അറസ്റ്റിനുശേഷം നടത്തിയ റെയ്ഡുകളിൽ അദ്ദേഹത്തിൻറെ ബാങ്ക് ഉൾപ്പെടെ 9.5 7 കോടി രൂപ പണമായി വിജിലൻസ് കണ്ടെത്തി.  കോടിക്കണക്കിന് രൂപയുടെ  ബാങ്ക് അക്കൗണ്ടുകളും ഷെയറുകളും വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തി.  ബെനാമി പേരുകളിൽ ഉള്ള സ്വത്തുക്കൾ അടക്കം ഏകദേശം 30 കോടിയിലധികം രൂപ അനധികൃത സ്വത്താണ് അക്കാലത്ത് കണ്ടുകെട്ടിയത്.  ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, പഞ്ചാബ് സിവിൽ സർവീസ് ഓഫീസർമാർ തുടങ്ങിയ ഉയർന്ന തസ്തികകളിലുള്ള ജോലികളിലാണ് പണം വാങ്ങി അഴിമതി നടത്തിയത്.  പണം നൽകുന്ന ഉദ്യോഗാർത്ഥിക്ക് പരീക്ഷയ്ക്ക് തലേദിവസം രാത്രി ചോദ്യപേപ്പറുകൾ മുൻകൂട്ടി നൽകും.   ഉത്തരകടലാസുകൾ കൃത്യമായി വിലയിരുത്താതെ അവർക്ക് ഉയർന്ന മാർക്കുകൾ  നൽകി നിയമന ഉറപ്പാക്കും.  അഴിമതി പുറത്തുവന്നതിനെ തുടർന്ന് സിദുവിന്റെ കാലയളവിൽ അവിഹിതമായി നിയമനം നേടിയ 639 ലധികം ഉദ്യോഗാർത്ഥികളുടെ നിയമനം പഞ്ചാബ് സർക്കാർ റദ്ദാക്കി.  അഴിമതിയിലൂടെ സർവീസിൽ പ്രവേശിച്ച നിരവധി ജുഡീഷ്യൽ ഓഫീസർമാരെയും ഹൈക്കോടതി പിന്നീട് ജോലിയിൽ നിന്നും പിരിച്ചുവിട്ടു.  കേസിൽ വ്യത്യസ്ത ഘട്ടങ്ങളിലായി സിദുവിനെ കോടതി ശിക്ഷിച്ചു.  2013 ൽ 6 വർഷം തടവിന്  വിധിച്ചു.  2015 ൽ പാട്യാല കോടതി ഇതേ അഴിമതിയിൽ ഏഴുവർഷം കഠിനതടവിന് ശിക്ഷിച്ചു.  ജോലി നേടിയ ചില ഉദ്യോഗസ്ഥരെയും കോടതി ശിക്ഷിച്ചു. 2018 ൽ അനധികൃത സ്വത്ത്  സംവാദനം,  വ്യാജ രേഖകൾ ചമക്കൽ  എന്നീ കേസുകളിൽ മൊഹാലിയിലെ പ്രത്യേക കോടതി  വിണ്ടും ഏഴ് വർഷം കൂടി ശിക്ഷിച്ചു.   75 ലക്ഷം രൂപ പിഴയും വിധിച്ചു.  ഒരു ഭരണഘടന സ്ഥാപനത്തിൻറെ തലപ്പത്തിരുന്ന് പിഎസ്‌സി വഴി നിയമനം നേടേണ്ട  യോഗ്യരായ ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് കോടികൾ സമ്പാദിച്ച് ഈ കേസ് സിവിൽ സർവീസ് നിയമനങ്ങളിൽ സുതാര്യ ഉറപ്പാക്കുന്നത് സംബന്ധിച്ച് വലിയ ചർച്ചകൾക്കാണ് വാതിൽ തുറന്നത്.

എന്നാൽ ഗവർണ്ണർമാർ സസ്പെൻഡ് ചെയ്ത ഛത്തീസ് ഗഡ് ചെയർമാൻ അശോക് ദർബാരിയും ഒഡിഷ പിഎസ് സി ചെയർമാൻ എച്ച് ബി മി‌ർധയും സുപ്രീം കോടതി അന്വേഷണത്തിൽ കുറ്റവിമുക്തരാക്കിയെന്ന  ചരിത്രമാണ് സി പി എം ആവർത്തിക്കുന്നത്. എന്നാൽ കേരള പി എസ് സി ചെയർമാന് ദയക്കുള്ള അവസരം ലഭിക്കാതിരിക്കാനാണ് മുൻ ഗവർണർ രാഷ്ട്രപതിക്ക് തന്നെ കത്തെഴുതിയത്. രാഷ്ട്രപതി ഇക്കാര്യം  വൈകാതെ സുപ്രീം കോടതിയെ അറിയിക്കും. 

 

കേരള പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ മാത്രമല്ല  കമ്മീഷൻ അംഗങ്ങളെയും പദവികളിൽനിന്ന് നീക്കണമെന്നാണ്  മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് നൽകിയ കത്തിൽ പറയുന്നത്.  പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടാനാണ്  രാഷ്ട്രപതിക്ക് നൽകിയ ശുപാര്‍ശ.രാജേന്ദ്ര അര്‍ലേക്കറാണ് സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുന്‍പ് നിര്‍ണായക നീക്കം നടത്തിയത്. പരീക്ഷാത്തട്ടിപ്പ് സ്ഥിരീകരിച്ചെന്നും തട്ടിപ്പ് നടത്തിയവരെ പി.എസ്.സി സംരക്ഷിക്കുന്നുവെന്നുമുള്ള ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സഹിതമാണ് ഗവര്‍ണറുടെ ശുപാര്‍ശ.  

 

സംസ്ഥാന ചരിത്രത്തിലെ അത്യപൂര്‍വ നീക്കമാണ് രാജേന്ദ്ര അര്‍ലേക്കര്‍ നടത്തിയത്. പി.എസ്.സി ഭരണസമിതിയേയും മുന്‍ പിണറായി വിജയന്‍ സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് ആണിത്. എല്‍.ഡി.എഫ് കാലത്തെ പി.എസ്.സി പരീക്ഷകളില്‍ വ്യാപക തട്ടിപ്പെന്ന് ഒട്ടേറെ പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് മനു പ്രസാദും കേരള സര്‍വകലാശാല സിന്ഡിക്കേറ്റംഗം ആര്‍.എസ്. ശശികുമാറും ഉള്‍പ്പടെയുള്ളവരും പരാതികള്‍ നല്‍കി. പരാതികളെല്ലാം പരിശോധിച്ച അര്‍ലേക്കര്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. 

പി.എസ്.സി തട്ടിപ്പ് അന്വേഷിക്കുന്ന ഐ.ജി അജിത ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പി.എസി.സിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ടായിരുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ തട്ടിപ്പ് സ്ഥിരീകരിച്ചെന്നും കൂടുതല്‍ കേസുകളുണ്ടാകുമെന്നും അറിയിച്ചു. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ പി.എസ്.സി സംരക്ഷിക്കുന്നതായും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആരോപിച്ചു. ഈ റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് ഗവര്‍ണറെത്തിയത്.

 

സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് പി.എസ്.സി ഭരണസമിതി പിരിച്ചുവിടണമെന്ന് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കുന്നത്. ചെയര്‍മാനടക്കം മുഴുവന്‍ അംഗങ്ങളും എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചവരാണ്. മൂന്നര വര്‍ഷത്തിലേറെ കാലാവധി അവശേഷിക്കുന്നതിനാല്‍ യു.ഡി.എഫ് സര്‍ക്കാരിന് നേരിട്ട് ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട് തന്നെ ഗവര്‍ണറുടെ നീക്കത്തെ അനുകൂലിക്കുന്ന സമീപനമാവും സംസ്ഥാന സര്‍ക്കാരിന്‍റേത്. രാഷ്ട്രപതിയുടെ തീരുമാനത്തിലേക്കാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.ആർലേക്കർ പറഞ്ഞാൽ രാഷ്ട്രപതി അംഗീകരിക്കും. കാരണം ആർലേക്കർ വെറുതെ ഒന്നും പറയില്ല. 

 

ഭരണഘടനയുടെ 317-ാം അനുഛേദ പ്രകാരമാണ് ഗവർണ്ണറുടെ ഇടപെടൽ. പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്. പക്ഷേ കാലാവധി തീരും മുമ്പ് പുറത്താക്കണമെങ്കിൽ രാഷ്ട്രപതിക്കാണ് അധികാരം. ആസൂത്രണ ബോർഡിലെ നിയമനത്തട്ടിപ്പിൽ പിഎസ്‍സിയുടെ ആഭ്യന്തരവിജിലൻസ് തന്നെ വീഴ്ച കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടുകളും ലോക്ഭവന് ലഭിച്ച ഒരു കൂട്ടം പരാതികളും കണക്കിലെടുത്താണ് അർലേക്കറുടെ തീരുമാനം. എബിവിപി യുവമോർച്ച, യൂത്ത് കോൺഗ്രസ്, പൊതുപ്രവർത്തകർ എന്നിവർ നൽകിയ പരാതികളിലടക്കം നിയമോപദേശം തേടിയാണ് മിന്നൽ നീക്കം.

 

രാഷ്ട്രപതിക്ക് ലഭിച്ച ശുപാർശ ഇനി സുപ്രീം കോടതിക്ക് കൈമാറും. സുപ്രീം കോടതി അന്വേഷണത്തിന് ശേഷമാണ് അന്തിമതീരുമാനമെടുക്കുക. അന്വേഷണത്തിൽ ആരോപണം ശരിയെന്ന് തെളിഞ്ഞാൽ ചെയർമാനെ പുറത്താക്കാൻ സുപ്രീം കോടതി രാഷ്ട്രപതിക്ക് ശുപാർശ ചെയ്യും. പിന്നാലെ പുറത്താക്കി ഉത്തരവിറക്കും. പുറത്താക്കാനുള്ള ശുപാർശക്കൊപ്പം ചെയർമാനെ ഗവർണ്ണർക്ക് സസ്പെൻഡ് ചെയ്യാം. പക്ഷെ ഇവിടെ ചെയർമാനെ നിലവിൽ സസ്പെൻഡ് ചെയ്തിട്ടില്ല. ചെയർമാൻ എംആർ ബൈജുവും 15 അംഗങ്ങളും ഇടത് ആഭിമുഖ്യമുള്ളവരാണ്. 2028 മെയ് വരെ ചെയർമാന് കാലാവധിയുണ്ട്. ഗവർണ്ണറുടെ നടപടിക്കെതിരെ ചെയർമാൻ നിയമോപദേശം തേടിയിട്ടുമുണ്ട്. ഇന്നത്തെ കമ്മീഷൻ യോഗം പ്രതിസന്ധി ചർച്ച ചെയ്യും. 

 

നിയമനാധികാരി അവിശ്വാസം പ്രകടിപ്പിച്ച സാഹചര്യത്തിൽ എങ്ങിനെ പദവിയിൽ തുടരുമെന്ന വിശ്വാസ പ്രശ്നമടക്കമാണ് ചെയർമാനും അംഗങ്ങളും നേരിടുന്നത്. 1982ൽ പഞ്ചാബ് പിഎസ് സി അംഗ ഗോപാൽ കൃഷ്ണ സൈനിയെ ചെയർമാൻറെ മുഖത്തടിച്ചതിൻറെ പേരിൽ രാഷ്ട്രപതി പുറത്താക്കിയതാണ് രാജ്യത്തെ ആദ്യ നടപടി. 2008ൽ ഹരിയാന പിഎസ് സി ചെയർമാൻ മെഹർ സിംഗ് സൈനിയെ ക്രമക്കേടിനരെ പേരിൽ സുപ്രീം കോടതി അന്വേഷണത്തിൻറെ അടിസ്ഥാനത്തിൽ രാഷ്ട്രപതി പുറത്താക്കി. 

 

കേരള പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ശുപാർശ നൽകിയ നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ അസാധാരണമായ നീക്കം നടത്തിയത്. ഗവർണർ പദവിയിലിരുന്നുകൊണ്ട് ആർ.എസ്.എസുകാരനായി പ്രവർത്തിക്കാൻ ആർലേക്കർക്ക് കഴിയില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

 

എഴുതപ്പെട്ട ഭരണഘടനയിൽ കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുള്ള കാര്യങ്ങളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഭരണഘടനാധിഷ്ഠിതമായി പ്രവർത്തിക്കാൻ ബാധ്യതയുള്ള സ്ഥാനത്തിരുന്നുകൊണ്ട് തീർത്തും ഭരണഘടനാ വിരുദ്ധവും ചട്ടവിരുദ്ധവുമായ നടപടികൾ സ്വീകരിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് പിണറായി പറഞ്ഞു.

 

ഭരണഘടന അനുസരിച്ച് ഗവർണർ പദവി ഏതു തരത്തിലാണോ സൃഷ്ടിക്കപ്പെട്ടത്, അതേപോലെതന്നെ ഭരണഘടനയുടെ സൃഷ്ടിയാണ് പി.എസ്.സി. ഒരു ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയിലെ അംഗങ്ങൾക്ക് ആറുവർഷത്തെ കാലാവധി ഭരണഘടന തന്നെ നിശ്ചയിച്ചിട്ടുള്ളതാണ്. ഏതെങ്കിലും അംഗത്തിനെതിരെ നടപടിയെടുക്കണമെങ്കിൽ രാഷ്ട്രപതിക്ക് പോലും വ്യക്തമായ ഭരണഘടനാ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, വിഷയം സുപ്രീം കോടതിയുടെ അന്വേഷണത്തിന് വിധേയമാക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്യുക എന്നതാണ്.

 

കേരളത്തിലെ പി.എസ്.സിക്കോ അവിടുത്തെ ഏതെങ്കിലും അംഗങ്ങൾക്കെതിരെയോ അത്തരത്തിലുള്ള അന്വേഷണമോ റിപ്പോർട്ടോ നിലവിലില്ല. ഈ സാഹചര്യത്തിൽ ഗവർണർ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ഭരണഘടനാ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

 

പിഎസ് സി ക്കെതിരെ അഴിമതി ആരോപണം കോൺഗ്രസുകാർ തന്നെ ഉന്നയിച്ചിട്ടും സർക്കാർ ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്.  ഇതുവരെ പുറത്തുവന്ന നിരവധി അഴിമതികളിൽ സർക്കാർ ഇത്തരം ഒരു സമീപനം തന്നെയാണ് പിന്തുടരുന്നത്.  സിപിഎമ്മുകാരായ ഉദ്യോഗാർത്ഥികളെ നിയമിക്കാനുള്ള സ്ഥാപനമായി പിഎസ് സി  മാറി എന്ന ആക്ഷേപം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടും  സർക്കാർ ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിൽ നിശബ്ദരായിരുന്നു. 

 

പിഎസ്‌സി നിയമനക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി കണ്ടെത്തിയതു ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകളാണ്, . എന്തുകൊണ്ട് 10 ചോദ്യങ്ങള്‍ ഒഴിവാക്കി മൂല്യനിര്‍ണയം നടത്തിയെന്നതിന്റെ ഉത്തരം തേടി ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ പരിശോധിക്കുമ്പോള്‍ ആസൂത്രിതമായ ഗൂഡാലോചനയുടെ ചിത്രമാണ് വെളിപ്പെട്ടത്.

 

ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയില്‍ ഒന്നാം റാങ്കുകാരന്‍ 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ എഴുതിയിരുന്നില്ല. തുടര്‍ന്നാണ് റാങ്ക് പട്ടികയില്‍ പോലും ഇടംലഭിക്കാത്ത വിധം പരീക്ഷയില്‍ വളരെ കുറഞ്ഞ മാര്‍ക്ക് നേടിയ അരുണിന് ഒന്നാം റാങ്ക് ലഭിക്കാന്‍ ആസൂത്രിതമായ ക്രമക്കേട് നടന്നത്. അദ്ദേഹം ഉത്തരം എഴുതാതിരുന്ന 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയത്തില്‍ നിന്നു തന്നെ ഒഴിവാക്കി. മറ്റ് ഉദ്യോഗാര്‍ഥികള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയെങ്കിലും അവ പരിഗണിച്ചില്ല. മൂല്യനിര്‍ണയം ശരിയായ രീതിയില്‍ നടത്തിയിരുന്നെങ്കില്‍ റാങ്ക് പട്ടികയില്‍ പോലും അരുണിന് ഇടം ലഭിക്കില്ലായിരുന്നുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

 

ഇടത് സംഘടനാ പ്രവര്‍ത്തകനായ അരുണിനു മാത്രം പ്രയോജനം ലഭിക്കുംവിധം ആസൂത്രിതമായ ക്രമക്കേട് നടന്നതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടായോ എന്നും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. പിഎസ്‌സിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആലപ്പുഴ സ്വദേശി വി.എസ്.ജയലാല്‍ എസ്‌ഐടിക്കു നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഇന്നലെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ആരുടെയും പേര് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു  (7 minutes ago)

കേരള പി എസ് സി ചെയർമാൻ ജയിലിലേക്ക്? പഞ്ചാബ് പി എസ് സി ചെയർമാന് സമാനം ! സിദുവിന്റെ വഴിയിലേക്ക് ബൈജുവും...  (16 minutes ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അഡിഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍  (22 minutes ago)

ജഡ്ജി ആയാലും വാദിയായാലും നിയമം ഒരുപോലെ..! നേരിട്ട് വന്ന് വിശദീകരിക്കട്ടെ ഹൈക്കോടതി..! ജഡ്ജിയച്ഛന്റെ അറസ്റ്റ് ഉടൻ..  (23 minutes ago)

ഇന്നലെ കൊടുംമഴ കഴിഞ്ഞ് ആ മൂന്ന് മരണം... എല്ലാം! ദൈവമേ, ഇത് എങ്ങനെ സഹിക്കും... നിലവിളിച്ച് ബന്ധുക്കൾ."  (30 minutes ago)

ഡാമുകൾ തുറന്നു..!രാത്രിയിൽ 2 മണിക്കൂർ നിർത്താതെ മഴ! അവധി..!ഇന്ന് രാത്രിയും സൂക്ഷിക്കണം...ജനങ്ങൾ ക്യാമ്പിലേക്ക്  (35 minutes ago)

104 km വേഗതയിൽ കാർ ചെറുക്കന്റെ ഫോണിൽ തെളിവ്..! ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ രാത്രിക്ക് രാത്രി നടന്നത്..!!  (40 minutes ago)

ജഡ്ജി തന്ത മൂന്ന് വർഷം ജയിലിൽ കിടക്കും..! സ്റ്റേഷൻ വളഞ്ഞ് പിള്ളേർ,കത്തിച്ചു കുഴഞ്ഞുവീണ് മരിച്ച ജയന്റെ മകൾ  (52 minutes ago)

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ പദ്ധതിയിലെ അവസാന പാലവും ഉടന്‍ തുറക്കും  (54 minutes ago)

ഇറാന്റെ ആ വജ്രായുധം തകര്‍ക്കുമെന്ന് അമേരിക്ക !! 'ലൂക്കാസിനെ' വീഴ്ത്തി തിരിച്ചടിച്ചു IRGC കേന്ദ്രങ്ങള്‍ റഡാറില്‍  (1 hour ago)

സൗദിയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ക്ക് സഹായവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്  (1 hour ago)

അഴിമതിക്കേസില്‍ മുന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍  (1 hour ago)

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി  (2 hours ago)

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (3 hours ago)

മാസപ്പടി കേസില്‍ എഫ്‌ഐആറിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു  (3 hours ago)

Malayali Vartha Recommends