എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് ജയം...

എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് ജയം. സ്വന്തം തട്ടകമായ ക്യാംപ് നൗവിൽ റയൽ മാഡ്രിഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ പരാജയം.
41 ആം മിനിറ്റിലും 87 ആം മിനിറ്റിലും കിലിയൻ എംബാപെ ഇരട്ട ഗോളുകളടിച്ച് റയലിന് ജയമൊരുക്കുകയായിരുന്നു. റഫീഞ്ഞയാണ് ബാഴ്സയ്ക്കായി വല കുലുക്കിയത്. മത്സരത്തിന്റെ 61 ആം മിനിറ്റിലാണ് മറുപടി ഗോൾ പിറന്നത്. ലീഗിൽ 10 മത്സരങ്ങളിൽ 27 പോയിന്റുമായി ബാഴ്സലോണ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 25 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും 24 പോയിന്റോടെ റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്.
62000 ത്തോളം വരുന്ന നൗകാംപിലെ കാണികൾക്ക് മുന്നിൽ ഹാൻസി ഫ്ളിക്കിന്റെ ബാഴ്സലോണ ലാ ലിഗയിൽ തുടരെ പത്ത് ജയങ്ങൾ എന്ന റെക്കോർഡ് മോഹിച്ചാണ് ഇറങ്ങിയത്.
1968-69 കാലഘട്ടത്തിൽ തുടരെ ഒമ്പത് ജയങ്ങൾ നേടി റയൽ മാഡ്രിഡ് സൃഷ്ടിച്ച റെക്കോർഡിനൊപ്പമെത്തിയിരുന്നു ബാഴ്സ. റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിക്കൊണ്ട് റയലിന്റെ തുടർ ജയങ്ങളുടെ റെക്കോർഡ് തകർക്കാനുള്ള ബാഴ്സയുടെ പദ്ധതി മൗറീഞ്ഞോയുടെ തന്ത്രങ്ങൾക്ക് മുന്നിൽ പാളി.
അതേസമയം കിലിയൻ എംബാപെയുടെ തകർപ്പൻ ഫോമും ബാഴ്സയുടെ പ്രതീക്ഷകൾ തകർത്തു. ഏഴ് എൽ ക്ലാസികോ മത്സരങ്ങളിൽ എട്ട് ഗോളുകളാണ് ഫ്രഞ്ച് സ്ട്രൈക്കർ നേടിയത്.
"
https://www.facebook.com/Malayalivartha

























