Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..


രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

26 OCTOBER 2026 03:39 PM IST
മലയാളി വാര്‍ത്ത

ആഡംബര കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കാറോടിച്ച 17 കാരനെ ഞായറാഴ്ച വൈകി വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. മരിച്ച ജയബാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും ഞായറാഴ്ച രാത്രി ചേരാനല്ലൂർ പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് നേരത്തേ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട കൗമാരക്കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തത്.ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ പന്ത്രണ്ടരയോടെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യം അനുവദിച്ചത്.

ഇതേ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയും പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം നടന്നു.ലൈസൻസില്ലാതെ അമിതവേഗത്തിൽ കാർ പറപ്പിച്ച് അപകട മരണത്തിന് വഴിവെച്ച പ്രതിയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിക്കുംവരെ പ്രതിഷേധം തുടരുമെന്ന് പറഞ്ഞാണ് ജയബാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും സ്റ്റേഷനുമുന്നിൽ കുത്തിയിരുന്നത്. ഇവർക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകരും പൊതുപ്രവർത്തകരും സ്റ്റേഷനുമുന്നിൽ തടിച്ചുകൂടി.

 

അച്ഛന്റെ ചിതയെരിഞ്ഞടങ്ങും മുൻപേ പ്രതിഷേധവുമായി സ്‌റ്റേഷനിലേക്ക് വരേണ്ടിവന്ന ഗതികേടിലാണ് തങ്ങളെന്ന് മക്കളായ ഭദ്രകീർത്തിയും ഭരത്ശങ്കറും പറഞ്ഞു.‘വെളുപ്പിനു നാലു മണിമുതൽ മെഡിക്കൽ കോളേജിൽ പോയി നിൽക്കുകയാണ്. ഉച്ചയ്ക്കു മൂന്നു മണിക്കു ശേഷമാണ് അച്ഛന്റെ മൃതദേഹം വിട്ടുകിട്ടിയത്. ജഡ്ജിയുടെ മകനായതുകൊണ്ടു പ്രതിയെ പെട്ടെന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിയുടെ ഫോട്ടോയെടുത്തപ്പോൾ പോലീസ് ഫോൺ വാങ്ങി അതു ഡിലീറ്റ് ചെയ്യിച്ചു. പരാതിയുമായി സ്റ്റേഷനിൽ വന്നപ്പോഴും ദുരനുഭവമാണുണ്ടായത്’- മക്കൾ പറഞ്ഞു. പ്രതിഷേധത്തിനിടെ രാത്രി 10.50 ഓടെ ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി തലചുറ്റി വീണു.

ഉടനെ ഇവരെ സമീപത്തെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകി.പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി. ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ ഉറക്കമില്ലാതെ പണിയെടുത്തു മടങ്ങുന്നതിനിടെയാണ് ആഡംബര കാർ ജയബാലകൃഷ്ണനെ മരണത്തിലേക്ക് ഇടിച്ചുതെറിപ്പിച്ചത്. ചിറ്റൂരിൽനിന്നും എട്ടുവർഷം മുൻപാണ് മാഞ്ഞാലി താമരമുക്കിലേക്ക് ജയബാലകൃഷ്ണനും കുടുംബവും താമസം മാറിയത്.മൂത്തമകൻ മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് കോളേജിലും മകൾ യു.സി. കോളേജിലുമാണ് പഠിച്ചിരുന്നത്. അവരുടെ പഠനസൗകര്യത്തിനാണ് മാഞ്ഞാലിയിലേക്കെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (9 minutes ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (12 minutes ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (16 minutes ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (1 hour ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (3 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (3 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (3 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (4 hours ago)

കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂർ ചേലക്കരയിൽ റിട്ട. എസ്‌ഐ ഷോക്കേറ്റ് മരിച്ചു  (4 hours ago)

ഭിന്നശേഷിക്കാരിയായ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി  (5 hours ago)

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റുമായ വി വസീഫിന്‍റെ ഉമ്മ വഹീദ അന്തരിച്ചു...  (5 hours ago)

കേരള നിയമസഭാ സമ്മേളനം 2026 ഇന്ന് വീണ്ടും പുനരാരംഭിച്ചു...പുതുക്കിയ ബജറ്റിലെ ഉപധനാഭ്യർഥനകളും അധിക ധനാഭ്യർഥനകളും സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാന അജണ്ട, ഒക്ടോബർ 29 വരെയാണ് നിലവിലെ സമ്മേളനം    (5 hours ago)

Malayali Vartha Recommends