ഐ.ആർ.സി.ടി.സി വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രം ലഭിച്ചിരുന്ന യാത്ര ഇൻഷുറൻസ് സൗകര്യം ഇനിമുതൽ കൗണ്ടർ ടിക്കറ്റുകൾക്കും ലഭ്യമാകും...

ഐ.ആർ.സി.ടി.സി വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രം ലഭിച്ചിരുന്ന യാത്ര ഇൻഷുറൻസ് സൗകര്യം ഇനിമുതൽ കൗണ്ടർ ടിക്കറ്റുകൾക്കും ലഭ്യമാകും. ഇൻഷുറൻസ് ഓപ്ഷൻ തെരഞ്ഞെടുക്കാനായി റിസർവേഷൻ ഫോമിൽ കോളമുണ്ടാകും. താൽപര്യമുള്ള യാത്രക്കാർക്ക് ഫോമിലെ കോളത്തിൽ സമ്മതം രേഖപ്പെടുത്തേണ്ടതാണ്. ഇൻഷുറൻസ് സംബന്ധമായ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നതിന് ഫോമിൽ യാത്രക്കാർ തങ്ങളുടെ മൊബൈൽ നമ്പർ കൂടി ഉൾപ്പെടുത്തണം. ഇൻഷുറൻസിനായി കുറഞ്ഞ നിരക്കും ഈടാക്കും. തിരുവനന്തപുരം ഡിവിഷന് കീഴിൽ ചൊവ്വാഴ്ച മുതൽ സംവിധാനം നിലവിൽ വരുമെന്ന് റെയിൽവേ.
45 പൈസയാണ് പ്രീമിയം. അപകടത്തെ തുടർന്നുള്ള മരണത്തിനും സ്ഥിരമായ പൂർണ വൈകല്യത്തിനും 10 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്നതാണ്. സ്ഥിരമായ ഭാഗിക വൈകല്യത്തിന് 7.5 ലക്ഷം രൂപ വരെയും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നാൽ 2.5 ലക്ഷം വരെയും പരിരക്ഷയുണ്ടാകും. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് നിബന്ധനകൾക്ക് വിധേയമായി 10,000 രൂപ വരെ ലഭിക്കും. ടിക്കറ്റ് നിരക്കിനൊപ്പം ഇൻഷുറൻസ് പ്രീമിയവും ഡിജിറ്റലായി അടയ്‌ക്കേണ്ടതാണ്. യാത്രക്കാർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം ഇൻഷുറൻസ് എടുത്താൽ മതിയാകും.
റെയിൽവേ സ്റ്റേഷൻ കൗണ്ടറുകൾ വഴി നേരിട്ട് ടിക്കറ്റ് എടുക്കുന്ന സാധാരണ യാത്രക്കാർക്കും തുല്യ സുരക്ഷ ഉറപ്പാക്കി സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവിട്ടിട്ടുണ്ടായിരുന്നു. നിലവിൽ ഓൺലൈൻ ബുക്കിങ്ങുകൾക്ക് മാത്രം ലഭ്യമായിരുന്ന യാത്രാ ഇൻഷുറൻസ് പരിരക്ഷ, ഒക്ടോബർ 27 മുതൽ റെയിൽവേ പാസഞ്ചർ റിസർവേഷൻ സിസ്റ്റം കൗണ്ടർ ടിക്കറ്റുകൾക്കും ലഭ്യമാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന് കോടതി കർശന നിർദേശം നൽകിയിരിക്കുന്നത്.
ടിക്കറ്റ് വാങ്ങുന്ന രീതിയുടെ (ഓൺലൈൻ ആണോ ഓഫ്ലൈൻ ആണോ) അടിസ്ഥാനത്തിൽ യാത്രക്കാരുടെ ജീവനും, സുരക്ഷയ്ക്കും വ്യത്യസ്ത വില കൽപ്പിക്കാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണമുള്ളത്.
"https://www.facebook.com/Malayalivartha


























