കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...

തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിന് മുകളിലുമായി രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതായും അധികൃതർ അറിയിച്ചു. രണ്ട് കടലുകളിലും ഒരേസമയം പ്രതികൂല കാലാവസ്ഥ രൂപപ്പെട്ടതോടെ സംസ്ഥാനത്തൊട്ടാകെ വൻ ജാഗ്രത നിർദേശമാണ് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്നത്.
മഴ കടുക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് വരുംദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് നിലവിലുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് വലിയ അളവിൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ നഗരങ്ങളിൽ പ്രളയത്തിനും മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയേറെയാണ്. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ഭരണകൂടം ജനങ്ങളോട് നിർദേശിച്ചു.
https://www.facebook.com/Malayalivartha

























