മുഖ്യമന്ത്രി അഴിമതിക്ക് ചൂട്ട് പിടിക്കുകയാണ്; അവതാരങ്ങളുടെ ആറാട്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്നത്; കേരളത്തില്‍ പിണറായി വിജയന്റെ ഭരണമല്ല, കൊളള സംഘത്തിന്റെ ഭരണം ; രമേശ് ചെന്നിത്തല

മുഖ്യമന്ത്രി അധികാരത്തില്‍ എത്തിയപ്പോള്‍ പറഞ്ഞ അവതാരങ്ങളുടെ ആറാട്ടാണ് കേരളത്തില്‍ നടക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തില. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണമല്ല, കൊളള സംഘത്തിന്റെ ഭരണമാണ്. ഭരണത്തില്‍ അധോലോകം പ്രവര്‍ത്തിക്കുന്നു എന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസ് ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണ്. പിണറായി ഭരണം അഴിമതി ഭരണമെന്ന് ജനം നാളെ വിലയിരുത്തുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി അഴിമതിക്ക് ചൂട്ട് പിടിക്കുകയാണ്. അവതാരങ്ങളുടെ ആറാട്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ലൈഫ് മിഷനിലെ അഴിമതി രണ്ടാം ലാവലിനാണ്. ലാവലിന്‍ കേസ് സുപ്രീംകോടതിയിലാണ്. ലാവലിന്‍ എന്ന് കേള്‍ക്കുമ്ബോള്‍ മുഖ്യമന്ത്രി ചൂടാകേണ്ടെന്നും ചെന്നിത്തല പറഞ്ഞു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയെന്നാണ് പറയുന്നത്. എന്നാല്‍ രേഖകളുടെ പിന്തുണയോടെയല്ലാതെ ഒരു ആരോപണവും താന്‍ ഉന്നയിച്ചില്ല. ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നെല്ലാം സര്‍ക്കാരിന് പിന്തിരിയേണ്ടി വന്നുവെന്നതാണ് യാഥാര്‍ഥ്യം. ബ്രൂവറി, മാര്‍ക്ക് ദാനം, പമ്ബയിലെ മണലെടുപ്പ് ഇതെല്ലാം ഉദാഹരണങ്ങള്‍ മാത്രമാണ്. അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെടുമെങ്കിലും ജനങ്ങളുടെ മനസ്സില്‍ യു.ഡി.എഫ് വിജയിച്ചൂവെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























