ഇന്ന് ആര്‍ക്കും കോവിഡ് ഇല്ലെന്ന് പറയാന്‍ പറഞ്ഞു... ; സര്‍ക്കാരിനെ പരിഹസിച്ച് കെ. സുരേന്ദ്രന്‍

സംസ്ഥാനത്ത് എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് കോവിഡ് കണക്ക് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാറാണ് പതിവ്. എന്നാൽ ഇന്നത്തെ കോവിഡ് കണക്ക് പ്രസിദ്ധീകരിക്കാത്തതില്‍ പരിഹാസവുമായി ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ന് നിയമസഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം ഉയര്‍ത്തിയതാണ് കോവിഡ് കണക്ക് വൈകുന്നതിന് കാരണമെന്നാണ് കരുതുപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി കേരള അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സര്‍ക്കാരിനെ പരിഹസിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. 'ഇന്ന് ആര്‍ക്കും കോവിഡ് ഇല്ലെന്ന് പറയാന്‍ പറഞ്ഞു.....'; എന്നാണ് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha


























