Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

ഇതിലും വലുത് സ്വപ്നങ്ങളില്‍ മാത്രം... ഇപ്പോള്‍ പ്രസംഗം തീര്‍ന്ന് എണീറ്റ് പോകാമെന്ന് കരുതിയിരുന്ന പ്രതിപക്ഷത്തെ വെട്ടിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രസംഗം 3 മണിക്കൂര്‍ 42 മിനിറ്റ് നീണ്ടപ്പോള്‍ പ്രതിപക്ഷം തളര്‍ന്നു; എന്നിട്ടും ശക്തനായ പടയാളിയെപ്പോലെ പിണറായി മുന്നേറി

25 AUGUST 2020 09:46 AM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ മറുപടി പ്രസംഗം കേട്ട സകലരും അന്തം വിട്ടിരിക്കുകയാണ്. മാക്‌സിമം ഒരു മണിക്കൂറെന്ന് കരുതിയിരുന്ന പ്രസംഗം ശക്തമായി മുന്നേറിയപ്പോള്‍ പ്രതിപക്ഷം തളര്‍ന്നു. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കി. കോവിഡ് കാലമായതിനാല്‍ അധികം നീട്ടരുത്. എന്നാല്‍ പിണറായി ഉണ്ടോ വിടുന്നു. ഒന്നൊന്നായി വിഷയങ്ങളെടുത്ത് അമ്മാനമാടി. ഇതോടെ മറുപടിയില്ല മറുപടിയില്ല എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നടുത്തളത്തിലെത്തി. എന്നാല്‍ മുഖ്യമന്ത്രി മറുപടിയുണ്ടെന്ന് പറഞ്ഞ് കത്തിക്കയറി.

പതിനൊന്നു മണിക്കൂര്‍ തീപാറിയ ചര്‍ച്ച. അതില്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ മുഖ്യമന്ത്രിയുടെ മറുപടി. ഒടുവില്‍, പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം കേരള നിയമസഭ വോട്ടിനിട്ട് 40നെതിരേ 87നു തള്ളി.

അഞ്ചുമണിക്കൂറാണ് ചര്‍ച്ചയ്ക്കായി നിശ്ചയിച്ചതെങ്കിലും ആരോപണ, പ്രത്യാരോപണങ്ങള്‍ നീണ്ടതോടെ പ്രമേയം വോട്ടിനിട്ടത് രാത്രി 9.20നാണ്. കേരള നിയമസഭയില്‍ ഒരു അംഗം നടത്തുന്ന ഏറ്റവുംനീണ്ട പ്രസംഗവുമായി മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയുടെ മറുപടി മൂന്നുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാല്‍, മുഖ്യമന്ത്രി പിന്മാറിയില്ല. വീണ്ടും ഒരു മണിക്കൂറോളം പ്രതിപക്ഷ ബഹളത്തിനിടയിലും ഭരണനേട്ടങ്ങള്‍ എണ്ണിപ്പറയുകയും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

യു.ഡി.എഫുമായുള്ള ഭിന്നതയെത്തുടര്‍ന്ന് വോട്ടെടുപ്പില്‍നിന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി പക്ഷത്തെ റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവര്‍ വിട്ടുനിന്നു. പ്രമേയത്തെ അനുകൂലിക്കാനോ പ്രതികൂലിക്കാനോയില്ലെന്ന് പറഞ്ഞ ബി.ജെ.പി. അംഗം ഒ. രാജഗോപാലും വോട്ടെടുപ്പിനുണ്ടായിരുന്നില്ല. ഏറെ ആരോപണങ്ങള്‍ നേരിട്ട മന്ത്രി കെ.ടി. ജലീലും സഭയിലുണ്ടായിരുന്നില്ല.

കോണ്‍ഗ്രസിലെ വി.ഡി. സതീശനാണ് പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാരിനെതിരേ സ്പ്രിംക്‌ളര്‍മുതല്‍ ജലീല്‍ വിവാദംവരെയുള്ള കടുത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായെന്നതായിരുന്നു ആരോപണങ്ങളുടെ തുറുപ്പുചീട്ട്. ദേശീയപാതയോരത്ത് ഭൂമി കൈമാറ്റം, പി.പി.ഇ. കിറ്റ് വാങ്ങിയതിലെ ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളും ഉയര്‍ത്തി.

ലൈഫ് മിഷന്‍ പദ്ധതിയില്‍ പുറത്തുവന്ന നാലേകാല്‍ കോടിക്കുപുറമേ അഞ്ചുകോടിയുടെ കമ്മിഷന്‍ ഇടപാടുകൂടി നടന്നെന്ന ആരോപണവും ഉയര്‍ന്നു. എന്നാല്‍, ലൈഫ് മിഷന്‍ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി മുഖ്യമന്ത്രിയില്‍നിന്നുണ്ടായില്ല. ആരോപണങ്ങള്‍ക്ക് മറുപടിപറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം പിന്നീട് കുറ്റപ്പെടുത്തി.

യു.ഡി.എഫിലെ കക്ഷികള്‍ക്ക് പരസ്പരമാണ് വിശ്വാസമില്ലാത്തതെന്നുപറഞ്ഞ് പരിഹസിച്ച മുഖ്യമന്ത്രി കൂടുതല്‍ നല്ലവാഗ്ദാനങ്ങള്‍ കിട്ടിയാല്‍ കോണ്‍ഗ്രസില്‍നിന്ന് നേതാക്കള്‍ ബി.ജെ.പി.യിലേക്കു പോകാന്‍ കാത്തിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഓഖി, പ്രളയം, നിപ, കോവിഡ് പ്രതിസന്ധികളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം അക്കമിട്ടുനിരത്തിയ മുഖ്യമന്ത്രി ഭരണത്തെസംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കുമെന്ന് വ്യക്തമാക്കി. 600 വാഗ്ദാനങ്ങളില്‍ 30 എണ്ണമേ ഇനി ചെയ്യാനുള്ളൂവെന്നും അതും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ സഭ തുടങ്ങിയപ്പോള്‍ത്തന്നെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് ലഭിച്ച സ്പീക്കര്‍ മാറിനില്‍ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. നോട്ടീസ് ക്രമപ്രകാരമല്ലാത്തതിനാല്‍ അത് സ്പീക്കര്‍ നിരാകരിച്ചു. മുഖ്യമന്ത്രി രാജിവെക്കുകയെന്ന ആവശ്യമുന്നയിക്കുന്ന ബാനറുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. എന്തൊക്കെയായാലും അതിനെയെല്ലാം പൊളിച്ചടുക്കുന്നതായിരുന്നു പിണറായിയുടെ പ്രകടനം.

 

r
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (15 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (27 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (33 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (42 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (59 minutes ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (10 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (11 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (12 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (12 hours ago)

Malayali Vartha Recommends