വനാതിര്‍ത്തിയിലെ താമസക്കാരനായ 17 വയസുകാരനെ കാണാതായിട്ട് ആറ് ദിവസം പിന്നിടുന്നു... പ്രദേശത്തും വനത്തിനുള്ളിലും തെരച്ചില്‍ തുടരുന്നു

കൊല്ലം പത്തനാപുരം പിറവന്തൂര്‍ പഞ്ചായത്തില്‍ 17 വയസുകാരനെ കാണാതായിട്ട് ആറ് ദിവസം പിന്നിടുന്നു. വനാതിര്‍ത്തിയിലെ താമസക്കാരനായ രാഹുലിനെയാണ് ഈ മാസം 19ാം തിയതി രാത്രി മുതല്‍ കാണാതായത്. പ്രദേശത്തും വനത്തിനുള്ളിലും തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ വീടിന് സമീപത്തുള്ള മൂന്ന് ഷെഡുകളിലായാണ് രാഹുലും സഹോദരനും മാതാപിതാക്കളും ഉറങ്ങാറുള്ളത്.
മിക്ക ദിവസങ്ങളിലും രാത്രിയില്‍ രാഹുലിനൊപ്പം സുഹൃത്തുക്കളും ഉണ്ടാകും. പത്തൊമ്പതാം തീയതി രാത്രി പത്ത് മണി വരെ രാഹുല്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. കാട്ടാനയുടേത് ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടായിരുന്ന രാഹുലിന്റെ മൊബൈലും കാണാതായിട്ടുണ്ട്.വനമേഖലയിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പൊലീസും വനപാലകരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ളവരും തെരച്ചില്‍ നടത്തി. തെരച്ചിലിനിടെ ഉള്‍വനത്തില്‍ രക്തക്കറ കണ്ടത് സംശയത്തിന് ഇടയാക്കി. രക്ത സാമ്ബിള്‍ പരിശോധനയ്ക്കയച്ചു.
https://www.facebook.com/Malayalivartha


























