പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ അന്വേഷണം ഉത്തര്‍പ്രദേശിലേക്ക്.... കേരള പോലീസ് യുപി പോലീസിന്റെ സഹായം തേടി, ഇനി പിടികൂടാനുള്ളത് മൂന്നു പ്രതികളെ

ഏലൂര്‍ മഞ്ഞുമ്മലില്‍ പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ അന്വേഷണം ഉത്തര്‍പ്രദേശിലേക്ക്. പീഡനത്തിന് ശേഷം നാടുവിട്ട മൂന്ന് അന്തര്‍ സംസ്ഥാന തൊഴിലാളികളെ പിടികൂടാനാണ് പൊലീസ് നീക്കം ഊര്‍ജിതമാക്കിയത്. ഇതിനായി യു.പി പൊലീസിന്റെ സഹായം കേരള പൊലീസ് തേടും.കൂട്ട ബലാത്സംഗ കേസില്‍ മൂന്ന് അന്തര്‍ സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് രാംപൂര്‍ സ്വദേശികളായ ഷാഹിദ് (24), ഫര്‍ഹാദ് ഖാന്‍ (29), ഹനീഫ് (28) എന്നിവരാണ് പിടിയിലായത്.
കൊച്ചി അസി. പൊലീസ് കമീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനം സ്ഥിരീകരിച്ചത്. ഏലൂര്‍ പൊലീസാണ് കേസെടുത്തത്. മാര്‍ച്ച് മുതല്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. ഇടപ്പള്ളി ടോളിലും കുന്നുംപുറത്തും വെച്ച് പീഡനം നടന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകക്ക് താമസിക്കുകയായിരുന്നു പ്രതികള്‍. കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്.മൂന്നു പ്രതികളെ റിമാന്‍ഡ് ചെയ്തു.
L"
https://www.facebook.com/Malayalivartha


























