മുളന്തുരുത്തി പള്ളിയിലെ പോലീസ് നടപടി: നിരാഹാരസമരം നടത്തിയിരുന്ന ബര്‍ യൂഹാനോന്‍ റമ്പാനെ ആശുപത്രിയിലേക്കു മാറ്റി

മുളന്തുരുത്തി പള്ളിയിലെ പോലീസ് നടപടിയെത്തുടര്‍ന്ന്, യാക്കോബായ സഭയോടുള്ള നീതി നിഷേധത്തില്‍ പ്രതിഷേധിച്ചു പിറമാടം ദയറായില്‍ നിരാഹാര സമരം നടത്തിയിരുന്ന ബര്‍ യൂഹാനോന്‍ റമ്പാനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റമ്പാന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.
മലങ്കര സഭയില്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച മക്കാബിയുടെ ഡയറക്ടര്‍കൂടിയായ റമ്പാന്‍, ഏഴു ദിവസമായി നിരാഹാരം തുടരുകയായിരുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സി.ഐ. ഷൈജു പോളിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെ പോലീസ് സംഘം ദയറായിലെത്തിയെങ്കിലും ആശുപത്രിയില്‍ പോകുന്നതിനു റമ്പാന്‍ തയാറായില്ല. എന്നാല്‍, വൈകിട്ട് 4.30-ന് പോലീസ് ബലമായി ആംബുലന്‍സില്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ഉച്ചയ്ക്കു ബെന്യാമിന്‍ മുളയിരിക്കല്‍ റമ്പാന്റെ നേതൃത്വത്തില്‍ വൈദികര്‍ ദയറായിലെത്തി പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























