'ക്ലിഫ് ഹൗസിലാണ് താമസം, സെക്രട്ടേറിയറ്റിലാണ് ഓഫീസ് എന്നല്ലാതെ താനാണ് മുഖ്യമന്ത്രി എന്നുപോലും അറിയുന്നില്ല....!'; മുഖ്യമന്ത്രിയെ പരിഹസിച്ച് ജയശങ്കര്‍

സ്വര്ണക്കടത്തും തിരുവനതപുരം വിമാനത്താവളവും എല്ലാം തന്നെ സംസ്ഥന സർക്കാരിനെ ആകെ കുഴയ്ക്കുകയാണ്. ഇപ്പോഴിതാ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ ജയശങ്കര്‍. 'തിരുവനന്തപുരം വിമാനത്താവളം അദാനി കൊണ്ടുപോകാതിരിക്കാന്‍ നിയമോപദേശം തേടിയത് അദാനിയുടെ മകന്റെ ഭാര്യയോടാണെന്ന കാര്യം ഭവാന്‍ അറിഞ്ഞില്ല.'- എന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്;
അറിയുന്നില്ല.. ഭവാന്‍ അറിയുന്നില്ല....
തിരുവനന്തപുരം വിമാനത്താവളം അദാനി കൊണ്ടുപോകാതിരിക്കാന്‍ നിയമോപദേശം തേടിയത് അദാനിയുടെ മകന്റെ ഭാര്യയോടാണെന്ന കാര്യം ഭവാന്‍ അറിഞ്ഞില്ല.
റെഡ് ക്രസന്റിനെ മറയാക്കി യുഎഇ കോണ്‍സുലേറ്റ് യൂണിടാക്കുമായി കരാര്‍ ഉറപ്പിച്ചതും നാലരക്കോടി കമ്മീഷന്‍ അടിച്ചതും അറിഞ്ഞില്ല
മന്ത്രി ജലീല്‍ ഗള്‍ഫില്‍ നിന്ന് മതഗ്രന്ഥം ഇറക്കുമതി ചെയ്യുന്ന ബിസിനസ് തുടങ്ങിയ കാര്യവും അറിഞ്ഞില്ല.
സ്പ്രിംഗ്‌ളര്‍ ശിവശങ്കരന്‍ ഇദയക്കനി സ്വപ്നയുമൊത്ത് സ്വര്‍ണക്കടത്തു തുടങ്ങിയതും അറിഞ്ഞില്ല.
എന്തിനു പറയുന്നു? ക്ലിഫ് ഹൗസിലാണ് താമസം, സെക്രട്ടേറിയറ്റിലാണ് ഓഫീസ് എന്നല്ലാതെ താനാണ് മുഖ്യമന്ത്രി എന്നുപോലും അറിയുന്നില്ല!
https://www.facebook.com/Malayalivartha


























