Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വികസിത് ഭാരത് 2047 എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി യുവാക്കൾ തങ്ങളുടെ അറിവും കഴിവും രാജ്യത്തിൻ്റെ പുരോഗതിക്കായി വിനിയോഗിക്കണം...സ്വഭാവരൂപീകരണവും അച്ചടക്കവുമാണ് രാഷ്ട്രനിർമാണത്തിൻ്റെ അടിത്തറ: ഗവർണർ ആർലേക്കർ


സ്വാമിയേ ശരണമയ്യപ്പാ.... ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍... സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ്


എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ്.... എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനം


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം നിർവഹിച്ച് മന്ത്രി കെ.കെ. ശൈലജ ; പഠനഗവേഷണ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഈ ലാബ് സഹായകരം

25 AUGUST 2020 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം... ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും, ചില ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി

സ്വാമിയേ ശരണമയ്യപ്പാ.... ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍... സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ്

എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ്.... എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനം

ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം

അടിമാലിയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം ആഗസ്റ്റ് 25-ാം തീയതി ഉച്ചയ്ക്ക് 12.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

പഠനഗവേഷണ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഈ ലാബ് സഹായകരമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടലിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. 1.30 കോടി രൂപയാണ് സര്‍ക്കാര്‍ ഈ ലാബിനായി വിനിയോഗിച്ചത്. ലാബിന്റെ പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ലാബിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഡെന്റല്‍ കോളേജിലെ കണ്‍സര്‍വേറ്റീവ് ഡന്റിസ്ട്രി വിഭാഗം മേധാവിയുടെ കീഴിലാണ് ഡെന്റല്‍ ലാബ് സജ്ജമാക്കിയിരിക്കുന്നത്. ഇതോടൊപ്പം ലാബിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഡോ. വി.ജി. സാം ജോസഫിന് ലാബിന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ച് വന്നിരുന്ന കൃത്രിമ പല്ല് നിര്‍മാണം പൂര്‍ണമായും പുതിയ ലാബില്‍ നിര്‍മ്മിക്കാനാകും. ഡെന്റല്‍ ചികിത്സാരംഗവുമായി ബന്ധപ്പെട്ട ക്രൗണ്‍, ബ്രിഡ്ജ്, ഇന്‍ലെ, ഓണ്‍ലെ തുടങ്ങിയവ ഒരുപരിധിവരെ സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് നടത്തിവരുന്നത്. ഡെന്റല്‍ ലാബ് സാക്ഷാത്ക്കരിക്കുന്നതോടെ ചുരുങ്ങിയ ചെലവില്‍ ഇവിടെ ചെയ്യാന്‍ സാധിക്കുന്നതാണ്. ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് പൂര്‍ണമായും ഇവ സൗജന്യമായി ലഭ്യമാകുന്നതാണ്.

അക്കാഡമിക് രംഗത്തും ഗവേഷണ രംഗത്തും ഒരു പോലെ ഈ ലാബ് സഹായകരമാണ്. പൊതുമേഖലയില്‍ ദന്തല്‍ ലബോറട്ടറി ഉണ്ടായാല്‍ ക്ലിനിക്കല്‍ ഡെന്റിസ്ട്രിയുടെ അടിസ്ഥാനമായ വിവിധ ദന്തല്‍ പദാര്‍ത്ഥങ്ങളിലുള്ള ഗവേഷണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ കഴിയും. ദന്തല്‍ കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരം ഇത്തരത്തിലുള്ള ഒരു ലബോറട്ടറി പ്രത്യേകിച്ചും സിറാമിക് യൂണിറ്റോടുകൂടിയ സംവിധാനം കോളേജിന്റെ അംഗീകാരത്തിനുള്ള നിബന്ധനകളില്‍ ഒന്നാണ്. കൂടാതെ സംസ്ഥാനത്തെ ദന്തല്‍ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലബോറട്ടറി പരിശീലനം നല്‍കാനും ഈ ലാബ് സഹായിക്കുന്നതാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം... ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും, ചില ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി  (13 minutes ago)

ഐ.ആർ.സി.ടി.സി വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രം ലഭിച്ചിരുന്ന യാത്ര ഇൻഷുറൻസ് സൗകര്യം ഇനിമുതൽ കൗണ്ടർ ടിക്കറ്റുകൾക്കും ലഭ്യമാകും...  (36 minutes ago)

  സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്ന വിഷയം സർക്കാർ പരിഗണനയിൽ....  (55 minutes ago)

സ്വഭാവരൂപീകരണവും അച്ചടക്കവുമാണ് രാഷ്ട്രനിർമാണത്തിൻ്റെ അടിത്തറ: ഗവർണർ ആർലേക്കർ  (1 hour ago)

സ്വാമിയേ ശരണമയ്യപ്പാ.... ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍... സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ്  (1 hour ago)

എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ്.... എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനം  (1 hour ago)

ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം  (6 hours ago)

അടിമാലിയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു  (7 hours ago)

കേരള പി എസ് സി ചെയർമാൻ ജയിലിലേക്ക്? പഞ്ചാബ് പി എസ് സി ചെയർമാന് സമാനം ! സിദുവിന്റെ വഴിയിലേക്ക് ബൈജുവും...  (7 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അഡിഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

ജഡ്ജി ആയാലും വാദിയായാലും നിയമം ഒരുപോലെ..! നേരിട്ട് വന്ന് വിശദീകരിക്കട്ടെ ഹൈക്കോടതി..! ജഡ്ജിയച്ഛന്റെ അറസ്റ്റ് ഉടൻ..  (7 hours ago)

ഇന്നലെ കൊടുംമഴ കഴിഞ്ഞ് ആ മൂന്ന് മരണം... എല്ലാം! ദൈവമേ, ഇത് എങ്ങനെ സഹിക്കും... നിലവിളിച്ച് ബന്ധുക്കൾ."  (7 hours ago)

ഡാമുകൾ തുറന്നു..!രാത്രിയിൽ 2 മണിക്കൂർ നിർത്താതെ മഴ! അവധി..!ഇന്ന് രാത്രിയും സൂക്ഷിക്കണം...ജനങ്ങൾ ക്യാമ്പിലേക്ക്  (7 hours ago)

104 km വേഗതയിൽ കാർ ചെറുക്കന്റെ ഫോണിൽ തെളിവ്..! ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ രാത്രിക്ക് രാത്രി നടന്നത്..!!  (7 hours ago)

ജഡ്ജി തന്ത മൂന്ന് വർഷം ജയിലിൽ കിടക്കും..! സ്റ്റേഷൻ വളഞ്ഞ് പിള്ളേർ,കത്തിച്ചു കുഴഞ്ഞുവീണ് മരിച്ച ജയന്റെ മകൾ  (7 hours ago)

Malayali Vartha Recommends