കാലുറയ്ക്കുള്ളിൽ നിന്നും 83. 5 ലക്ഷം രൂപയുടെ സ്വർണ്ണം; നെടുമ്ബാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണ വേട്ട

നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നും 83. 5 ലക്ഷം രൂപയുടെ സ്വര്‍ണം ഡിഐര്‍ഐ സംഘം പിടികൂടി. നിക്യാപില്‍ ഒളിപ്പിച്ച നിലയിലുള്ള ഒന്നരക്കിലോ സ്വര്‍ണമായിരുന്നു ഇന്ന് പിടികൂടിയത്. എയര്‍ അറേബ്യ വിമാനത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മലപ്പുറം സ്വദേശി കെ സജീവാണ് പിടിയിലായത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും ചെയ്തതിന് പിന്നാലെയാണ് എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുന്നു എന്നതിന് തെളിവാണ് പുതിയ അറസ്റ്റ്. . കുഴമ്ബ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വര്‍ണം കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.കാലുറക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയതോടെ വീണ്ടും ആശങ്ക തുടരുന്നു. ഡി.ആര്‍.ഐ ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























