സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അഷ്റഫ്(65)ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഷ്റഫ്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന എറണാകുളം സ്വദേശിയും മരണത്തിന് കീഴടങ്ങി. കോതമംഗലം രാമല്ലൂര്‍ ചക്രവേലില്‍ ബേബി ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ബേബി മരിച്ചത്. ചൊവ്വാഴ്ച ആലപ്പുഴയില്‍ മരണശേഷം ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച മരിച്ച കൃഷ്ണപുരം സ്വദേശി മോഹനനാണ് രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























