സ്വര്‍ണക്കടത്ത് കേസ്; മാധ്യമപ്രവര്‍ത്തകനായ അനില്‍ നമ്ബ്യാര്‍ക്ക് കസ്റ്റംസ് നോട്ടീസ്

സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമപ്രവര്‍ത്തകനായ അനില്‍ നമ്ബ്യാര്‍ക്ക് കസ്റ്റംസ് നോട്ടീസ്. ജനം ടി വി കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററാണ് അനില്‍ നമ്ബ്യാര്‍. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായാണ് കസ്റ്റംസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റംസ് സമന്‍സ് ഉടന്‍ നല്‍കും.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്‌റ്റംസ് പിടികൂടിയ അതേദിവസം (ജൂലൈ 5) ഉച്ചക്ക് സ്വപ്നാ സുരേഷും അനില്‍ നമ്ബ്യാരും നിരവധി തവണ ഫോണില്‍ സംസാരിച്ചതായാണ് പറയപ്പെടുന്നത്. സ്വപ്നയും അനില്‍ നമ്ബ്യാരും പല തവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha


























