സെക്രട്ടറിയേറ്റില്‍ തീപിടുത്തം.... ഫയലുകള്‍ കത്തി നശിച്ചു....സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്

നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. നിരവധി ഫയലുകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. കമ്പ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്. അഗ്നി ശമന സേനാ വിഭാഗമെത്തി തീയണച്ചു.
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്
അപകട കാരണമെന്താണെന്ന് പരിശോധിച്ചു വരികയാണ്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന വിഭാഗമാണ് പ്രോട്ടോകോള്‍ വിഭാഗം..
https://www.facebook.com/Malayalivartha


























