സെക്രട്ടേറിയറ്റിലെ തീപിടിത്തം; സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം;.. സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അറസ്റ്റിൽ...

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും ബിജെപി ജില്ലാ സെക്രട്ടറി വിവി രാജേഷിനെയും പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ അടങ്ങുന്ന ഓഫിസിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത് . അതീവ സുരക്ഷ മേഖലയില്‍ ഉണ്ടായ ഈ തീപിടത്തം അടിമുടി ദുരൂഹത നിറഞ്ഞതാണ്. സംഭവം അട്ടിമറിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. ഈ സംഭവത്തിലും പ്രതിപക്ഷം ദുരൂഹത ആരോപിക്കുന്നുണ്ട് . വൈകീട്ട് അഞ്ചുമണിയോടെ ആണ് തീപ്പിടുത്തം ഉണ്ടായത്. അപ്പോൾ ഓഫീസിൽ നാമമാത്രമായ ജോലിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു, ഷോർട് സര്ക്യൂട് ആണ് അപകട കാരണം എന്ന് പറയുന്നുണ്ടെങ്കിലും സംഭവത്തിൽ ദുരൂഹത ഉണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നു
https://www.facebook.com/Malayalivartha


























