ഗവര്‍ണറെ കണ്ട് പ്രതിപക്ഷം; അടിയന്തരമായി ഇടപെടണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യം

സെക്രട്ടേറിയേറ്റിലെ പൊതുഭരണ വിഭാഗത്തില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ ഗവര്‍ണറെ കണ്ട് പ്രതിപക്ഷം. സംഭവത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
രേഖാമൂലം നാളെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും ഭരണത്തലവനായ ഗവര്‍ണര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടതിനു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
https://www.facebook.com/Malayalivartha


























