കാടുപിടിച്ച പറമ്പിൽ കടുത്ത ദുര്‍ഗന്ധം; 16 കാട്ടുപന്നികളും വിഷപ്പാമ്പുകളും ഉരഗ ജീവികളും ചത്ത നിലയില്‍

പൊട്ടിവീണ വൈദ്യുതിക്കമ്ബിയില്‍ നിന്നും ഷോക്കേറ്റ് 16 കാട്ടുപന്നികളും നിരവധി വിഷപ്പാമ്പുകളും ഉരഗ ജീവികളും ചത്തു. ചെറുതാഴം സെന്‍റര്‍ കാരക്കുനിയിലാണ് സംഭവം. വര്‍ഷങ്ങളായി ആള്‍ത്താമസമില്ലാത്ത ഇല്ലപ്പറമ്ബിലാന്ന് വൈദ്യുതിക്കമ്ബി പൊട്ടിവീണത്. ദുര്‍ഗന്ധംമൂലം സമീപത്തെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് അടുത്ത പറമ്ബില്‍ നിരവധി കാട്ടുപന്നികള്‍ ചത്ത് അഴുകിയതായി കണ്ടത്.
കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ലൈന്‍ ഓഫ് ആക്കി. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അര ഏക്കറോളം വരുന്ന പറമ്ബില്‍ പല സ്ഥലങ്ങളിലായും സമീപത്തുള്ള കൃഷി ഇറക്കാത്ത വയലിലും നിരവധി ജീവജാലങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്. മൂര്‍ഖന്‍, ചേനത്തണ്ടന്‍, ഉടുമ്ബ്, മുതലായവ ഉള്‍െപ്പടെ ഉണ്ടായിരുന്നു.
പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം ഉദ്യോഗസ്ഥരെത്തി അന്വേഷിച്ചു. ഷോക്കേറ്റാണ് മൃഗങ്ങള്‍ മരിച്ചതെന്ന് കണ്ടെത്തി. മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ കൊണ്ടുവന്ന് വലിയ കുഴിയെടുത്താണ് പന്നികളെയും പാമ്ബുകളെയും മറവു ചെയ്തത്. വര്‍ഷങ്ങളായി ആള്‍താമസം ഇല്ലാത്തതിനാല്‍ കാടുപിടിച്ച പ്രദേശം വന്യജീവികളുടെ വിഹാരകേന്ദ്രമാണ്
https://www.facebook.com/Malayalivartha


























