കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും ഓണം പ്രമാണിച്ച് രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം

കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും ഓണം പ്രമാണിച്ച് രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ആയിരിക്കും ഇതനുവദിക്കുക. ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
കണ്ടെയ്ന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗ നിര്‍ദ്ദേശപ്രകാരം തന്നെ പ്രവര്‍ത്തിക്കണം. അതേസമയം, സംസ്ഥാനത്തെ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്നലെ 2375 പേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. 2142 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗയവന്‍ സമ്ബര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയുമാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha


























