യാത്രാ വാഹനങ്ങളില്‍ മാത്രം ജി പി എസ് ഘടിപ്പിച്ചാല്‍ മതി... സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളെ ജി പി എസ് ഘടിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഗതാഗത വകുപ്പുമന്ത്രിയുടെ നിര്‍ദ്ദേശം

സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളെ ജി പി എസ് ഘടിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഗതാഗത വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര മോട്ടോര്‍വാഹന ചട്ടങ്ങളില്‍ 2016ല്‍ വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിലും ഇത് നടപ്പിലാക്കിയിരുന്നത്. എന്നാല്‍, യാത്രാ വാഹനങ്ങളില്‍ മാത്രം ജി പി എസ് ഘടിപ്പിച്ചാല്‍ മതി എന്നാണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കേരള മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഇത് സംബന്ധിച്ച് ആവശ്യമായ ഭേദഗതി വരുത്തുവാനും മന്ത്രി നിര്‍ദേശം നല്‍കി. ഇത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ചരക്ക് വാഹന ഉടമകള്‍ക്കും ആശ്വാസം നല്‍കുന്ന നടപടിയാണ്.
https://www.facebook.com/Malayalivartha


























