ജോലി കഴിഞ്ഞ് വരവേ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ദേശീയപാത 66 (17) എസ്.എന്‍.പുരം അഞ്ചാം പരുത്തിയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ചാണ് യുവാവ് മരിച്ചത്. നേരത്തെ മതിലകം മതില്‍ മൂല പടിഞ്ഞാറ് വശം താമസിച്ചിരുന്നതും ഇപ്പോള്‍ ബംഗ്ലാവ് കടവ് ഹെല്‍ത്ത് സെന്ററിനടുത്ത് താമസിക്കുന്നതുമായ മൂന്നുപീടിക തളിയാരില്‍ അബദുറഹ്മാന്‍ (ബഷീര്‍) മകന്‍ അഷ്ഫാക്ക് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 മണിയോടെയായിരുന്നു അപകടം നടന്നത്.
ടാങ്കര്‍ ലോറി മറ്റൊരു വാഹനത്തിനെ മറികടന്ന് വന്നതോടെയാണ് അപകടം ഉണ്ടായതെന്നും യുവാവ് റോഡിന്റെ അരിക് ചേര്‍ന്നാണ് വന്നിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. എറണാകുളത്തെ ജോലി കഴിഞ്ഞ് വരികയായിരുന്നു യുവാവ്.
ഗുരുതരമായി പരിക്കേറ്റ അഷ്ഫാക്കിനെ ആദ്യം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലും എത്തിച്ചുവെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. പിതാവ് സൗദിയിലാണ്.
"
https://www.facebook.com/Malayalivartha


























