സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തുടങ്ങിയ പ്രണയം! തന്ത്രത്തിലൂടെ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം വര്‍ഷങ്ങളായി മറ്റുള്ളവര്‍ക്ക് നല്‍കുകയും, ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു... ഇടുക്കിയിൽ രണ്ടു യുവാക്കൾ പിടിയിലായതോടെ സംഭവിച്ചത്...

പ്രണയം നടിച്ച് വശീകരിച്ച് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയും ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
മുക്കുടില്‍ ചിമ്മിനിക്കാട്ട് ബിനു ബെന്നി (24), മുക്കുടില്‍ ഡാംസൈറ്റ് ഭാഗം വാഴേപ്പറമ്ബില്‍ പ്രഭാത് പ്രകാശ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളിലൊരാളുമായി പെണ്‍കുട്ടി സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്നു തുടര്‍ന്ന് നഗ്ന ചിത്രങ്ങള്‍ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാങ്ങുകയും ചെയ്തിരുന്നു.
ഇങ്ങനെ ലഭിച്ചു കൊണ്ടിരുന്ന ചിത്രങ്ങള്‍ വര്‍ഷങ്ങളായി മറ്റുള്ളവര്‍ക്ക് നല്‍കുകയും, ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വാട്സാപ്പില്‍ ചിത്രം ലഭിച്ച ഒരാള്‍ ഇക്കാര്യം പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞു.
തുടര്‍ന്ന് ഇവര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഇരുപ്രതികളെയും പിടി കൂടുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാജാക്കാട് സി.ഐ എച്ച്.എല്‍ ഹണി, എസ്. ഐ അനൂപ് മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























