സെക്രട്ടറിയേറ്റിലെ തീ പിടിത്തം അന്വേഷിക്കാൻ അഞ്ചുപ്പേർ കളത്തിൽ; ഒരാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കൽപന; സത്യം വൈകാതെ പുറത്തേക്ക്

സെക്രട്ടറിയേറ്റിലെ തീ പിടിത്തത്തെ തുടർന്നുള്ള സമരങ്ങളും പ്രഷോഭങ്ങളും ആളി പടരുകയാണ്.. ഒപ്പം അട്ടിമറി നടന്നുവെന്ന ആരോപണവും ശക്തമാകുന്നുണ്ട്. എന്നാൽ എന്താണ് സംഭവിച്ചത് എന്നറിയാനുള്ള അന്വേഷണം തുടങ്ങി കഴിഞ്ഞു. തീപ്പിടിത്തത്തില്‍ അട്ടിമറിയുണ്ടോയെന്ന് അഞ്ചംഗ സമിതി അന്വേഷിക്കുവാൻ തുടങ്ങി കഴിഞ്ഞു . റിപ്പോര്‍ട്ട് ഉടന്‍ സമർപ്പിക്കണം എന്ന നിർദേശം ഉള്ളതിനാൽ ഉടൻ തന്നെ സമർപ്പിക്കുകയും ചെയ്യും സെക്രട്ടറിയേറ്റിലുണ്ടായ തീപ്പിടിത്തം അന്വേഷിക്കാൻ വിവിധ വകുപ്പുകൾ സംയോജിപ്പിച്ചുള്ള വിദഗ്ധസമിതിയെ ചീഫ് സെക്രട്ടറി നിയോഗിക്കുകയായിരുന്നു. തീപ്പിടിത്തത്തിൽ അട്ടിമറിയുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധസമിതി അന്വേഷിക്കും
.
സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘമെത്തിയിരുന്നു . എസ്പി അജിത്തിൻ്റെനേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് ആരംഭിച്ചു കഴിഞ്ഞു . ഫൊറൻസിക് സംഘവും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ അന്വേഷണ റിപ്പോർട്ട് നൽകും. എഡിജിപി മനോജ് എബ്രഹാം സെക്രട്ടറിയേറ്റിൽ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























