കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് പുനഃരാരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കര്‍ണാടക

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് പുനഃരാരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കര്‍ണാടക. ഇക്കാര്യം വ്യക്തമാക്കി അയല്‍സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. മഹാരാഷ്ട്ര ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലേക്കും ബസ് സര്‍വീസ് ആരംഭിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ഇന്നലെ പ്രസ്താവനയില്‍ അറിയിച്ചു.
മൂന്നാം ഘട്ട അണ്‍ലോക്കിന് ശേഷം ആന്ധ്രാപ്രദേശിലേക്ക് മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയെങ്കിലും അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കര്‍ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാഡി പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇപ്പോഴും കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഒരു മാസത്തിന് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ കൊവിഡ് പരിശോധനക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്‌ക്രീനിംഗ് ഉള്‍പ്പെടെയുള്ള നിരീക്ഷണ നടപടിക്രമങ്ങള്‍ നിര്‍ത്തലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
"
https://www.facebook.com/Malayalivartha


























