സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം... വരുന്ന ഒരാഴ്ച കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ടുമരണം. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി (80) യും കണ്ണൂര്‍ കൂവ്വപ്പാടി സ്വദേശി അനന്തനുമാണ് (64) മരിച്ചത്. അബൂബക്കർ ഹാജിക്ക് ശ്വാസതടസവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയില്‍ ഇരിക്കെയാണ് അനന്തന്റെ മരണം.
വരുന്ന ഒരാഴ്ച കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 10 ദിവസത്തിനിടെ 120 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2375 പേര്‍ക്ക് കോവിഡ് ബാധിച്ചതില്‍ 90 ശതമാനം പേര്‍ക്കും സമ്പര്ക്കത്തിലൂടയൊണ് രോഗബാധ
കൊവിഡ് ബാധിതരുടെ എണ്ണം ദിവസേനെ വര്‍ധിക്കുമ്പോഴും പരിശോധനയോട് മുഖം തിരിക്കുന്നവരുടെ എണ്ണം കേരളത്തിൽ വര്‍ധിക്കുകയാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുളളവര്‍ പോലും ലക്ഷണങ്ങളില്ലെന്ന പേരില്‍ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടെ എണ്ണവും ദിവസേനെ കൂടുകയാണെന്നതും വലിയ വെല്ലുവിളിയാണ്
https://www.facebook.com/Malayalivartha