പ്രകൃതി അങ്ങിനെ ആണ്! എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും; നാളെയും അതുണ്ടാകും..പരോക്ഷ വിമർശനവുമായി നടൻ കൃഷ്ണകുമാർ
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ പരോക്ഷമായി വിമർശിച്ച് പറയാതെ ഫെയ്സ്ബുക്കില്‍ കുറിപ്പുമായി നടന് കൃഷ്ണകുമാര്‍.എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉണ്ട് നമുക്ക് ഭാരതത്തില്‍.. അവര്‍ അന്വേഷണം തുടങ്ങുന്നത് കത്തിയതില്‍ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാ റ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവില്‍ നിന്നാണ്.. എന്ന് കൃഷ്ണകുമാര്‍ കുറിപ്പില്‍ പറയുന്നു. കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് കറിപ്പ് ഇങ്ങനെ
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു 'well planned murder' ആയിരുന്നു.. കൊലപാതകം നേരില്‍ കാണാന്‍, കൊല്ലാന്‍ അയച്ചവര്‍ ഒരു ഫോട്ടോഗ്രാഫറെയും ഏര്‍പ്പാടാക്കി. മനുഷ്യ ബോംബ് പൊട്ടിയപ്പോള്‍ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും.. എല്ലാം നശിച്ചെങ്കിലും ആ ക്യാമറ മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു.. അതായിരുന്നു രാജീവ് വധകേസിലെ പ്രധാന തെളിവും, വഴിതിരുവും ഉണ്ടാക്കിയത്. പ്രകൃതി അങ്ങിനെ ആണ്. ഒരു തെളിവ് ബാക്കി വെക്കും. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉണ്ട് നമുക്ക് ഭാരതത്തില്‍.. അവര്‍ അന്വേഷണം തുടങ്ങുന്നത് കത്തിയതില്‍ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവില്‍ നിന്നാണ്.. അവിടെയാണ് ദൈവം അല്ലെങ്കില്‍ പ്രകൃതി ഫോമില്‍ ആകുന്നതു.. അന്നും എന്നും നാളെയും അതുണ്ടാകും..
https://www.facebook.com/Malayalivartha