Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ബോളിവുഡ് നടൻ ആമിർ ഖാന്റെ സിനിമകൾ മാത്രം ചൈനയിൽ ഹിറ്റാവുന്നു; ചൈനീസ് ഉൽപ്പന്നങ്ങളെ നടൻ പ്രോൽസാഹിപ്പിക്കുന്നു; ആരോപണവുമായി ആർ എസ് എസ്

26 AUGUST 2020 01:55 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടൻ ആമിർ ഖാന്റെ സിനിമകൾ മാത്രം ചൈനയിൽ ഹിറ്റാവുന്നു....കാരണം അന്വേഷിറങ്ങി ആർ എസ് എസ് രംഗത്ത്. ബോളിവുഡ് നടൻ ആമിർ ഖാനെതിരെ ആഞ്ഞടിക്കുകയായിരുന്നു ആർഎസ്എസ് . മുഖപത്രമായ പാഞ്ചജന്യത്തിലൂടെയാണ് നടനെതിരെ വിമർശനം നടത്തിയത് . തുർക്കി പ്രസിഡന്റ് റെസെപ് എർദോഗന്റെ ഭാര്യ എമിൻ എർദോഗനുമായി ഒരാഴ്ച മുൻപ് ഇസ്താംബൂളിൽ ആമിർ ഖാൻ കൂടിക്കാഴ്ച നടത്തി. ഇതിനെയായിരുന്നു ആർഎസ്എസ് ചോദ്യം ചെയ്യുന്നത്. കൂടിക്കാഴ്ചയെ വിമർശിച്ച മുഖപത്രം, ചൈനീസ് ഉൽപ്പന്നങ്ങളെ നടൻ പ്രോൽസാഹിപ്പിക്കുന്നെന്നും കുറ്റപ്പെടുത്തുകയും ചെയ്തു .വ്യാളിയുടെ പ്രിയപ്പെട്ട ഖാൻ’ (Dragon's favourite Khan) എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ, സ്വാതന്ത്ര്യസമരത്തിന് മുമ്പും ശേഷവും ദേശസ്നേഹ സിനിമകൾ നിർമിക്കപ്പെട്ടിട്ടുണ്ടെന്നു പറയുന്നു. പക്ഷേ ഇപ്പോൾ പാശ്ചാത്യ ലോകത്തിന്റെ സ്വാധീനം സിനിമകളിൽ പ്രകടമാണെന്നും വിമർശിക്കുന്നു . കഴിഞ്ഞ അഞ്ചാറ് വർഷങ്ങളിൽ ഉറി ദ് സർജിക്കൽ സ്ട്രൈക്ക്, മണികർണിക പോലുള്ള കൂടുതൽ ദേശസ്നേഹ സിനിമകൾ നിർമിക്കപ്പെടുന്നു.

സ്വന്തം രാജ്യത്തിലെ പോലെതന്നെ ശത്രുരാജ്യങ്ങളായ ചൈനയുടെയും തുർക്കിയുടെയും അഭിനേതാക്കളും ഇവിടെയുണ്ട്– ആമിറിനെ ലക്ഷ്യമിട്ട് ലേഖനം വിമർശിക്കുകയായിരുന്നു ചെയ്തത് .
തുർക്കിയുടെ പ്രഥമ വനിതയോടൊപ്പം ചിത്രങ്ങളെടുത്ത് ആ രാജ്യത്തിന്റെ ബ്രാൻഡ് അംബാസഡറാകാനാണു ശ്രമിക്കുന്നതെന്നും ലേഖനം ആക്ഷേപിക്കുന്നുണ്ട് . പുതിയ ചിത്രമായ ‘ലാൽ സിങ് ഛദ്ദ’യുടെ ചിത്രീകരണത്തിനായി ആമിർ ഖാൻ തുർക്കി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് എമിൻ എർദോഗൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തോടൊപ്പം കുറിച്ചിരുന്നു. മതേതരനാണെന്ന് ആമിർ കരുതുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹം തുർക്കിയിൽ ഷൂട്ട് ചെയ്യുന്നത്? മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുള്ളതും സമൂഹമാധ്യമങ്ങൾ നിരീക്ഷണത്തിലായതുമായ ഒരു രാജ്യത്തെ തിരഞ്ഞെടുത്തത് എന്തിനാണ്? അദ്ദേഹം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അംഗീകാരം നൽകുന്നു. അതിനാലാണു മറ്റ് അഭിനേതാക്കളുടെ സിനിമകൾ ചൈനയിൽ പരാജയപ്പെടുമ്പോഴും ആമിർ ഖാന്റെ സിനിമകൾ അവിടെ വിജയിക്കുന്നത് എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ആമിര്‍ ഖാന്റെ സിനി മ മാത്രം എന്തുകൊണ്ടാണ് ചൈനയില്‍ നല്ല രീതിയില്‍ ഓടുന്നത്. മറ്റ് നടന്‍മാരുടെ ചിത്രങ്ങളൊക്കെ പരാജയപ്പെടുകയാണ്. ദംഗല്‍ കോടികളാണ് ചൈനയില്‍ നിന്ന് വാരിയത്. എന്നാല്‍ സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ എന്തുകൊണ്ടാണ് അതേ നേട്ടം ലഭിക്കാതിരുന്നത്. ആമിര്‍ ഖാന്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാണ്. ഇത് സുരക്ഷയ്ക്ക് ആശങ്ക സമ്മാനിക്കുന്നത് എന്നുള്ള ആരോപണങ്ങൾ അവർ ഉയർത്തുന്നു .ഡ്രാഗണിന്റെ ഫേവറിറ്റ് ഖാന്‍ എന്നാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്. ഡ്രാഗണ്‍ എന്നുള്ളത് കൊണ്ട് ചൈനയെയാണ് ഉദ്ദേശിച്ചത്. നേരത്തെ തുര്‍ക്കി പ്രഥമ വനിത എമിനി ഉര്‍ദുഗാനെ ആമിര്‍ കണ്ടിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തുര്‍ക്കി കശ്മീര്‍ വിഷയത്തില്‍ അടക്കം ഇന്ത്യക്ക് എതിരായി നിലപാടെടുത്ത നേതാവാണ് ഉര്‍ദുഗാനെന്ന ആരോപണം സോഷ്യല്‍ മീഡിയ ഉയര്‍ത്തിയിരുന്നു. ആമിര്‍ ഇന്ത്യാവിരുദ്ധരുമായി കൈകോര്‍ക്കുന്നുവെന്നായിരുന്നു വിമര്‍ശനം. .അതേസമയം തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് പാണ്ട നേരത്തെ ആമിറിന് നല്‍കിയ സ്വീകരണത്തെ അഭിനന്ദിച്ചിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക നായകനെന്നാണ് അദ്ദേഹം ആമിറിനെ വിശേഷിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (4 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (5 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (6 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (6 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (7 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (7 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (7 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (7 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (7 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (8 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (8 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (8 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (9 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (9 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (9 hours ago)

Malayali Vartha Recommends