കുടുംബ വഴക്ക് കടുത്തു.. തിരുവല്ലയിൽ ഭർത്താവിനെ ഭാര്യ ചെയ്തത്... ഗുരുതരാവസ്ഥയിലും ഭർത്താവിന്റെ ആ മൊഴി! ഭാര്യ നിരീക്ഷണത്തിൽ...
കുടുംബ കലഹത്തിനിടെ ഗൃഹനാഥനു പൊള്ളലേറ്റു. ഗുരുതരാവസ്ഥയിലായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഭാര്യ നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു. ഇരവിപേരൂര്‍ നെല്ലാട് അഭിലാഷ് ഭവനില്‍ സോമനാണ് (65) പൊള്ളലേറ്റത്.
കുടുംബവഴക്കിനിടെ തിങ്കളാഴ്ച രാത്രി തീ പൊള്ളലേറ്റതായും ഭാര്യയാണ് തീ കൊളുത്തിയതെന്നും സോമന് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഭാര്യ രാധാമണി (62) നിരീക്ഷണത്തിലാണെന്നും കൂടുതല്‍ ചോദ്യം ചെയ്തശേഷമേ തുടര്‍ നടപടികളുണ്ടാകൂവെന്നും തിരുവല്ല പോലീസ് അറിയിച്ചു.
നേരത്തെയും ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha