സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ശമ്ബളം വര്‍ധിപ്പിക്കുന്നു

സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ശമ്ബളം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനം കൈകൊണ്ടത് . 14 വര്‍ഷത്തിന് ശേഷമായിരുന്നു ഇത്തരത്തിൽ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്ബള പരിഷ്കരണം നടക്കുന്നത്. 1.1.2016 മുതലുള്ള കുടിശിക ഉള്‍പ്പെടെ നല്‍കുവാനും തീരുമാനമായി .
ശമ്ബള പരിഷ്ക്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപക സംഘടന കരിദിനാചരണം തുടരുകയാണ് . സെപ്റ്റംബര്‍ 3 മുതല്‍ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങാനും തീരുമാനമെടുത്തു . ഇതിനിടയിലാണ് ശമ്ബള പരിഷ്കരണത്തിന് മന്ത്രിസഭ അനുമതി നല്‍കിയത്. തീരുമാനം സ്വാഗതാര്‍ഹമെന്ന് കെ ജി എം സി ടി എ പ്രതികരിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha


























