തീപിടിത്തമുണ്ടായപ്പോൾ 'നല്ല ഇടപെടല്‍' നടത്തി; ചീഫ് സെക്രട്ടറിയ്‌ക്ക് മന്ത്രിസഭയുടെ അഭിനന്ദനം

സെക്രട്ടറിയേറ്റിൽ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് ഇന്നലെ വൈകുന്നേരം ഉണ്ടായ സംഭവങ്ങളില്‍ ഇടപെട്ട ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്‌ക്ക് സര്‍ക്കാരിന്റെ അഭിനന്ദനം. ചീഫ് സെക്രട്ടറി നല്ല ഇടപെടല്‍ നടത്തിയതായാണ് മന്ത്രിസഭ വിലയിരുത്തൽ. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ ചീഫ് സെക്രട്ടറി നല്ല ഇടപെടല്‍ നടത്തി എന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തില്‍ സെക്രട്ടറിയേറ്റിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കും. തീപിടിത്തത്തെ കുറിച്ചുളള അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം അടുത്ത നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം 4.45ഓടെയാണ് സെക്രട്ടറിയേറ്റിലെ അതീവസുരക്ഷാ മേഖലയിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. സംഭവമറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അട്ടിമറിയുണ്ടെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. തീപിടിത്തം അറിഞ്ഞെത്തിയ പ്രതിപക്ഷ നേതാക്കളോടും മാദ്ധ്യമ പ്രവര്‍ത്തകരോടും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മണിക്കൂറുകളോളം സെക്രട്ടറിയേറ്റ് പരിസരം സംഘര്‍ഷ ഭൂമിയായി മാറിയിരുന്നു.
https://www.facebook.com/Malayalivartha


























