ഭര്‍തൃപീഡനം മൂലം വീടുവിട്ടിറങ്ങി, തിരച്ചിലില്‍ കണ്ടെത്തിയത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അവസ്ഥയിൽ... വീട്ടമ്മയെ കണ്ടെത്തിയത് സൈബര്‍ പൊലീസ്! സംഭവം നെടുങ്കണ്ടത്ത്

പൊലീസിനെയും പൊതുപ്രവര്‍ത്തകരെയും വട്ടം കറക്കി ആത്മഹത്യ ഭീഷണി മുഴക്കിയ വീട്ടമ്മയെ കണ്ടെത്തി.
നെടുങ്കണ്ടം പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ യുവതിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് കണ്ടെത്തുകയായിരുന്നു.
നെടുങ്കണ്ടത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്.
ഭര്‍തൃപീഡനം മൂലം വീടുവിട്ടിറങ്ങിയെന്നും ആത്മഹത്യചെയ്യാന്‍ പോകുകയാണെന്നും വീട്ടമ്മ ഫോണില്‍ ബന്ധുക്കളെയും പ്രദേശത്തെ പൊതുപ്രവര്‍ത്തകരെയും അറിയിച്ചു.
ബന്ധുക്കളും നാട്ടുകാരും പലതവണ വിളിച്ചെങ്കിലും വീട്ടമ്മ ഫോണെടുത്തില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലും വീട്ടമ്മയെ കണ്ടെത്താനായില്ല. ഇതോടെ, നാട്ടുകാര്‍ നെടുങ്കണ്ടം എസ്.ഐ. കെ.ദിലീപ് കുമാറിനെ വിവരം അറിയിച്ചു.
പൊലീസ് ഇടുക്കി സൈബര്‍സെല്ലിന്റെ സഹായംതേടി. വീട്ടമ്മയുടെ ഫോണ്‍ ലൊക്കേഷന്‍ മൈനര്‍സിറ്റി ഭാഗത്താണെന്ന് കണ്ടെത്തി.
തുടര്‍ന്നുനടന്ന തിരച്ചിലില്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന വീട്ടമ്മയെ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിന്റെ പീഡനം മൂലമാണ് വീടുവിട്ടിറങ്ങിയതെന്നാണ് വീട്ടമ്മ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
ഭര്‍ത്താവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി
https://www.facebook.com/Malayalivartha


























